സുശാന്ത് ആത്മഹത്യ ചെയ്യാൻ കാരണം, വെളിപ്പെടുത്തലുമായി സഹപ്രവർത്തക, അതൊരു രഹസ്യമല്ല!
മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്.
സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രശസ്ത ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്‌ന ഭവ്‌നാനിയുടെ ട്വീറ്റ് ചര്‍ച്ചയാവുകയാണ്.

ദുരൂഹത ആരോപിച്ച് കുടുംബം
ഞായറാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത വിഷാദരോഗമാണ് സുശാന്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം സുശാന്തിന്റെ മരണം ആത്മഹത്യ അല്ലെന്നും ദുരൂഹത ഉണ്ടെന്നും ആരോപിച്ച് താരത്തിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുന്നത് പുതിയ വഴിത്തിരിവായിരിക്കുകയാണ്.

സപ്‌ന ഭവ്‌നാനിയുടെ ട്വീറ്റ്
സുശാന്തിന്റെ മുറിയില്‍ നിന്ന് വിഷാദ രോഗത്തിനുളള മരുന്നുകള്‍ മുംബൈ പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഒന്നടങ്കം സുശാന്തിന്റെ മരണത്തില്‍ ഞെട്ടലും ദുഖവും രേഖപ്പെടുത്തുകയാണ്. അതിനിടെയാണ് സുശാന്തിന്റെ ഹിറ്റ് ചിത്രമായ മഹേന്ദ്ര സിംഗ് ധോണി- അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആയ സപ്‌ന ഭവ്‌നാനിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നത്.

ആര്‍ക്കും അറിയാത്ത കാര്യം ആയിരുന്നില്ല
സപ്‌ന ഭവ്‌നാനിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുശാന്ത് കടുത്ത പ്രയാസങ്ങളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരുന്നത് എന്നത് ആര്‍ക്കും അറിയാത്ത കാര്യം ആയിരുന്നില്ല. ബോളിവുഡിലെ ആരും സുശാന്തിന് വേണ്ടി മുന്നോട്ട് വരികയോ സഹായ ഹസ്തം നീട്ടുകയോ ചെയ്തിട്ടില്ല''.

ആരും നിങ്ങളുടെ സുഹൃത്തല്ല
''ഇപ്പോള്‍ ഉളള ട്വീറ്റുകള്‍ കാണിക്കുന്നത് സിനിമയിലെ ബന്ധങ്ങള്‍ എത്രമാത്രം പൊളളയാണ് എന്നുളളതാണ്. ഇവിടെയുളള ആരും നിങ്ങളുടെ സുഹൃത്തല്ല. ശാന്തിയില്‍ വിശ്രമിക്കൂ'' എന്നാണ് സപ്‌ന ഭവ്‌നാനിയുടെ ട്വീറ്റ്. ബോളിവുഡ് പലപ്പോഴും സുശാന്തിനെ തഴഞ്ഞിരുന്നു എന്നാണ് പല കോണുകളില്‍ നിന്നായി വിമര്‍ശനം ഉയരുന്നത്.

അഞ്ചോളം സിനിമകള്‍ മുടങ്ങിപ്പോയി
2019ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം സിനിമകള്‍ മുടങ്ങിപ്പോയിരുന്നു. കരിയറിലെ തിരിച്ചടി സുശാന്തിനെ മാനസികമായി തളര്‍ത്തിയിരുന്നു എന്നാണ് സൂചന. ചിചോരെ ആയിരുന്നു സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രം. ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. അതിന് മുന്‍പ് അഭിനയിച്ച കേദാര്‍നാഥ് അടക്കമുളളവ പരാജയം ആയിരുന്നു.
Recommended Video

ഒരിക്കലും ആത്മഹത്യ ചെയ്യാനാകില്ല
സുശാന്തിന്റെ സുഹൃത്തും ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദിയുടെ പ്രതികരണവും അതിനിടെ ചര്‍ച്ചയാകുന്നുണ്ട്. സുശാന്തിന് ഒരിക്കലും ആത്മഹത്യ ചെയ്യാനാകില്ലെന്ന് സൂര്യ ദ്വിവേദി പറയുന്നു. ശുഭാപ്തി വിശ്വാസമുളള ആളായിരുന്നു സുശാന്ത്. സുശാന്തിന്റെ മുറിയില്‍ നിന്ന് പോലീസ് വിഷാദ രോഗത്തിനുളള മരുന്ന് കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നും ആദ്യകാലത്ത് സുശാന്തിന്റെ റൂംമേറ്റ് കൂടിയായ സൂര്യ ദ്വിവേദി ന്യൂസബിളിനോട് പ്രതികരിച്ചു.












Click it and Unblock the Notifications