കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് അപേക്ഷാ നടപടി വൈകുന്നതില്‍ ആശങ്ക; മുസ്ലിം ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടു

ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതാണ് മുസ്ലിം ലീഗ് എംപിമാര്‍ പ്രധാനമായും ഉന്നയിച്ചത്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷാ നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നും ഹജ്ജ് അപേക്ഷ ക്ഷണിക്കല്‍ വേഗത്തിലാക്കണമെന്നും മുസ്ലിം ലീഗ്. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള ലീഗ് എംപിമാരുടെ സംഘം ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ നേരില്‍ കണ്ട് അറിയിച്ചു. എംപി മാരായ പിവി അബ്ദുല്‍ വഹാബ്, ഡോ. എംപി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

m

ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെയും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിച്ചിട്ടില്ല. അപേക്ഷ സ്വീകരിക്കുന്നതിന് കാലതാമസം വരുന്നത് ആളുകളില്‍ ആശങ്ക ഉണ്ടാക്കുന്ന കാര്യം മന്ത്രിയെ അറിയിച്ചു. മാത്രമല്ല ഇനിയുള്ള കുറച്ച് ദിവസങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ എങ്ങനെ പൂര്‍ത്തിയാക്കുമെന്നും സെലക്ഷന്‍ കിട്ടുന്ന ആളുകള്‍ക്ക് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമയം പോലും കിട്ടാതെ വരുമെന്നും ലീഗ് എംപിമാര്‍ മന്ത്രിയോട് പറഞ്ഞു.

മൂന്ന് പ്രവാസികള്‍ക്ക് മഹ്‌സൂസ് ലോട്ടറി; അടിച്ചത് ഒരു ലക്ഷം ദിര്‍ഹം, യുഎഇ വിടുമെന്ന് മൂവരും...മൂന്ന് പ്രവാസികള്‍ക്ക് മഹ്‌സൂസ് ലോട്ടറി; അടിച്ചത് ഒരു ലക്ഷം ദിര്‍ഹം, യുഎഇ വിടുമെന്ന് മൂവരും...

ഇനിയുള്ള ദിവസങ്ങളില്‍ അടിയന്തരമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും എംപിമാര്‍ ബോധിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഓണ്‍ലൈന്‍ സംവിധാനം ഉള്ളത്കൊണ്ട് കാര്യങ്ങള്‍ കൃത്യമായ സമയത്ത് പൂര്‍ത്തിയാക്കുമെന്നും നിവേദനത്തിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍കൊള്ളുന്നുവെന്നും മന്ത്രി മറുപടി നല്‍കി.

m

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ ഹജ്ജ് നയം ഇതുവരെയും രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്ന് മന്ത്രി പറഞ്ഞപ്പോള്‍ ഏതെങ്കിലും സംസ്ഥാനം ബോധപൂര്‍വ്വം കൊടുക്കാന്‍ തയ്യാറാവാതെ നില്‍ക്കുകയാണെങ്കില്‍ അതിന് കാത്തു നില്‍ക്കാതെ നടപടികളുമായി മുന്നോട്ടു പോകണമെന്നും ഹജ്ജ് നയം കൃത്യമായിട്ട് പുറത്തുവന്നില്ലെങ്കില്‍ കാര്യങ്ങള്‍ നീക്കാന്‍ ബുദ്ധിമുട്ടാകുമെന്നും നേതാക്കള്‍ മന്ത്രി ധരിപ്പിച്ചു. എംബാര്‍ക്കേഷന്‍ പോയിന്റ് കൂട്ടുന്നത് നല്ലതാണെന്നും നേതാക്കള്‍ മന്ത്രിയെ അറിയിച്ചു.

English summary
Haj 2023: Muslim League Parliament Members Met With Minority Minister Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X