കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഹജ്ജും ഡിജിറ്റല്‍, ആപ്പും റെഡി, ഓണ്‍ലൈന്‍ അപേക്ഷിയ്‌ക്കേണ്ടത് ഇങ്ങനെ

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ആപ്പ്

Google Oneindia Malayalam News

ദില്ലി: 2017 മുതല്‍ ഹജ്ജിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിയ്ക്കാന്‍ അവസരമൊരുങ്ങുന്നു. പുതുതായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിയ്ക്കുന്നവര്‍ക്കും നേരത്തെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പ്രത്യേകം നിര്‍ദേശങ്ങളാണുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഹജ്ജ് തീര്‍ത്ഥാടനത്തെക്കുറിച്ചും അപേക്ഷ സമര്‍പ്പിയ്ക്കുന്ന രീതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 45,843 പേരാണ് ഓണ്‍ലൈനായി ഹജ്ജിന് അപേക്ഷിച്ചിരുന്നത്.

അക്കൗണ്ടുള്ളവര്‍ എന്തുചെയ്യണം

അക്കൗണ്ടുള്ളവര്‍ എന്തുചെയ്യണം

മുന്‍വര്‍ഷങ്ങളില്‍ ഓണ്‍ലൈനായി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പാസ് പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് അടിച്ച് വെബ്ബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.

ആപ്പ് റെഡി

ആപ്പ് റെഡി

ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയാണ് ചൊവ്വാഴ്ച ഹജ്ജ് തീര്‍ത്ഥാനടത്തിനെക്കുറിച്ചുള്ള വിവരങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റിനെക്കുറിച്ചുള്ള വിവരങ്ങളും നല്‍കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഹജ്ജിനുള്ള അപേക്ഷ സമര്‍പ്പിയ്ക്കുന്ന ന
ടപടികള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് ഉപയോഗിച്ചു തുടങ്ങാം.

ആപ്പില്‍ എന്തെല്ലാം

ആപ്പില്‍ എന്തെല്ലാം

ഹജ്ജിന് അപേക്ഷിക്കേണ്ട വിധം, ഹജ്ജിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, വിവരങ്ങള്‍, വാര്‍ത്തകള്‍ അപ്‌ഡേറ്റുകള്‍, ഇ- പേയ്‌മെന്റ്, എന്നിവയാണ് ആപ്പിലുള്ള ഫീച്ചറുകള്‍. ആപ്പില്‍ നിന്ന് നേരിട്ട് ഹജ്ജിനുള്ള അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. അഞ്ച് മുതിര്‍ന്നവരും രണ്ട് കുട്ടികളുമടങ്ങിയ സംഘത്തിന് ഗ്രൂപ്പായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.

ഹജ്ജ് ഹൗസില്‍ നല്‍കണം

ഹജ്ജ് ഹൗസില്‍ നല്‍കണം

ലോഗിന്‍ ചെയ്ത് പ്രിന്റെടുക്കുന്ന വിവരങ്ങളടങ്ങിയ കോപ്പിയില്‍ ഫോട്ടോ ഒട്ടിച്ച് മൂന്നിടങ്ങളില്‍ ഒപ്പുവച്ച ശേഷം ഹജ്ജ് ഹൗസില്‍ നല്‍കുകയാണ് ഇത്തരക്കാര്‍ ചെയ്യേണ്ടത്. ഇതിന് പുറമേ അപേക്ഷാ ഫീസിനത്തില്‍ നല്‍കേണ്ട 300 രൂപയും ഓണ്‍ലൈനായി നല്‍കാന്‍ കഴിയും. ജനുവരി 24 നാണ് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

 പുതുതായി അപേക്ഷിക്കുന്നവര്‍

പുതുതായി അപേക്ഷിക്കുന്നവര്‍

ആദ്യത്തെ തവണ ഹജ്ജിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിയ്ക്കുന്നവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിന്റ് ഔട്ടില്‍ ഫോട്ടോ ഒട്ടിച്ച ശേഷം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ കോപ്പി സമര്‍പ്പിയ്ക്കുകയാണ് വേണ്ടത്. ഫീസ് ആപ്പ് വഴി ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

English summary
Giving a digital push to the Haj application process for the first time, Union Minister of State for Minority Affairs Mukhtar Abbas Naqvi here today launched a mobile application which will provide information and facilitate e-payments for the pilgrimage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X