ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ യാത്രാ ചെലവ് കുത്തനെ കൂട്ടി
കൊച്ചി: ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള യാത്ര ചെലവ് കുത്തനെ കൂട്ടി. 25000 രൂപയാണ് വര്‍ധവ് വന്നിരിക്കുന്നത്. വിമാനക്കമ്പനികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തെ മുതലെടുത്ത് കൊണ്ട് നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് യാത്രാ നിരക്ക് കൂടാന്‍ ഇടയായത്.
സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടക കമ്മിറ്റി വഴി പോകുന്നവര്‍ക്ക് 235,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ 2,12,850 രൂപയ്ക്കാണ് ഇവര്‍ യാത്ര ചെയ്തത്. സ്വകാര്യ ഏജന്‍സികള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ തുകയാണ് വര്‍ധനവ് വരുന്നത്.

വര്‍ധനവ്
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25000 രൂപയാണ് ഈ വര്‍ഷത്തില്‍ ഹജ്ജ് യാത്രാ ചെലവില്‍ വര്‍ധനവ് വരുന്നത്.

അസീസിയ വിഭാഗക്കാര്‍ക്ക്
കഴിഞ്ഞ വര്‍ഷത്തില്‍ അസീസിയ വിഭാഗത്തിലുള്ളവര്‍ 1,80,000 രൂപയാണ് അടച്ചത്. എന്നാല്‍ ഈ വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപയാണ് അടക്കേണ്ടി വരുന്നത്.

ഗ്രീന്‍ വിഭാഗക്കാര്‍ക്ക്
കഴിഞ്ഞ വര്‍ഷത്തില്‍ 2,12,850 രൂപയായിരുന്നു നിരക്ക്, ഈ വര്‍ഷത്തില്‍ 2,35,000 രൂപയാണ് അടയ്‌ക്കേണ്ടത്.

വിമാനകമ്പനികളുടെ ചൂഷണം
ഹജ്ജ് തീര്‍ത്ഥാടന സമയത്ത് വിമാനക്കമ്പനികള്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചോദ്യം ചെയ്യലും നടന്നിരുന്നു എങ്കില്‍ പോലും യാത്രക്കൂലി രണ്ടും മൂന്നും ഇരട്ടിയാക്കുകയാണ് കമ്പനികള്‍.
കഴിഞ്ഞ വര്‍ഷം കഴിഞ്ഞ വര്‍ഷത്തില്‍ അസീസിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 15,000 രൂപയും ഗ്രീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 21000 രൂപയുമാണ് വര്‍ധനവ് വന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഏകദേശം 45,000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തില്‍ അസീസിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 15,000 രൂപയും ഗ്രീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 21000 രൂപയുമാണ് വര്‍ധനവ് വന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഏകദേശം 45,000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.












Click it and Unblock the Notifications