കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഹജ്ജ് സബ്സിഡി നിർത്തലാക്കിയതെന്തിന്? ഇന്ത്യയിൽ കറങ്ങിക്കോണ്ടിരിക്കുന്ന ഒരാളെ സന്തോഷിപ്പിക്കാൻ?

Google Oneindia Malayalam News

ഹൈദരാബാദ്: ഹജ്ജ് സബ്സിഡി കേന്ദ്ര സർക്കാർ നിർത്തലാക്കിയത് വൻ വിവാദത്തിലേക്ക് നീങ്ങുകയാണ്. കോൺഗ്രസും മുസ്ലീം ലീഗും ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ കോൺഗ്രസ് നേതാവ് മുഹമ്മദ് അലി ഷാബിറിന്റെ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇസ്രഈലി പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാനാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അലി ഷാബിര്‍ ഉയർത്തുന്ന ആരോപണം.

<strong>ഏഷ്യാനെറ്റ് മുതലാളി കലാപത്തിന് ആഹ്വാനം ചെയ്തു? എംപിക്കെതിരെ കേസ്, ആഹ്വാനം സമൂഹമാധ്യമത്തിൽ, പെട്ടു!</strong>ഏഷ്യാനെറ്റ് മുതലാളി കലാപത്തിന് ആഹ്വാനം ചെയ്തു? എംപിക്കെതിരെ കേസ്, ആഹ്വാനം സമൂഹമാധ്യമത്തിൽ, പെട്ടു!

' ഇപ്പോള്‍ ഇന്ത്യയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സന്തോഷിപ്പിക്കാനാണ് ഇത് ചെയ്തത്.' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഡിഎ സര്‍ക്കാറിന്റെ പ്രകടമായ 'മുസ്‌ലിം വിരുദ്ധ നിയമം' എന്നാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതായുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായായിരുന്നു പ്രഖ്യാപനം.

1.75 ലക്ഷം ഹാജിമാരെ ഞെട്ടിച്ചു

1.75 ലക്ഷം ഹാജിമാരെ ഞെട്ടിച്ചു

അപേക്ഷാനടപടികളെല്ലാം പൂര്‍ത്തിയാക്കി ഹജ്ജ് യാത്രയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന 1.75 ലക്ഷം ഹാജിമാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രഖ്യാപനമെന്ന് കോൺഗ്രസ് നേതാവ് മുഹമ്മദ് അലി ഷാബിർ പറഞ്ഞു. മുസ്‌ലിം ന്യൂനപക്ഷത്തിനുവേണ്ടി പണം ചിലവഴിക്കാന്‍ എന്‍ഡിഎയ്ക്ക് ഒരു താല്‍പര്യവുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

700 കോടിയോളം രൂപ

700 കോടിയോളം രൂപ

700 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡിയായി നല്‍കിയിരുന്നത്. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി ഈ തുക ചിലവഴിക്കുമെന്ന് അവകാശപ്പെട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുത്തത്. അതേസമയം ഹജ്ജ് സബ്സിഡി നിർത്തലാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നിട്ടുണ്ട്.

എംഎം ഹൻ രംഗത്ത്

എംഎം ഹൻ രംഗത്ത്

ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ രംഗത്ത് വന്നു. ബിജെപി സർക്കാരിന്റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ് ഇപ്പോൾ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നിയമിച്ച സമിതിയുടെ ശുപാർശ

സർക്കാർ നിയമിച്ച സമിതിയുടെ ശുപാർശ

സബ്‌സിഡിക്കായി വിനിയോഗിച്ചിരുന്ന പണം മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തിനും മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ 2012-ലെ വിധിയനുസരിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞത്. 2022-ഓടെ ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ചെലവു കുറഞ്ഞ യാത്രാ മാർഗങ്ങൾ

ചെലവു കുറഞ്ഞ യാത്രാ മാർഗങ്ങൾ

സബ്‌സിഡി പിന്‍വലിക്കുമ്പോള്‍ ചെലവുകുറഞ്ഞ യാത്രാമാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കപ്പലില്‍ ഹജ്ജിനുപോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സൗദി സര്‍ക്കാര്‍ തത്ത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും നഖ്വി വ്യക്തമാക്കിയിരുന്നു. പുരുഷന്മാരുടെ തുണയില്ലാതെ 1300 സ്ത്രീകള്‍ ഇപ്രാവശ്യം ഹജ്ജിനു പോകുമെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.

ഹജ്ജിന് മാത്രമല്ല സബ്സിഡി

ഹജ്ജിന് മാത്രമല്ല സബ്സിഡി

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സബ്സിഡി മാത്രമല്ല, മറ്റു നിരവധി തീര്‍ത്ഥാടനങ്ങള്‍ക്കായി ഗവണ്‍മെന്റ് ഓരോ വര്‍ഷവും വന്‍ തുകയാണ് പ്രത്യക്ഷമായും പരോക്ഷമായും ചിലവഴിക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഹരിദ്വാര്‍, അലഹബാദ്, നാസിക് , ഉജ്ജയിനി എന്നിവിടങ്ങളിസായി കുംഭ മേളകളാണി ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇവയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി തീര്‍ത്ഥാടകര്‍ക്കുമുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി കോടിക്കണക്കിന് രൂപയാണ് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിക്കുന്നത്.

English summary
Congress leader Mr Mohammed Ali Shabbir, criticised the decision to scrap the Haj subsidy as a “hasty and blatant anti-Muslim act” by the NDA government. “It has been done to please the Israeli Prime Minister Benjamin Netanyahu who is presently touring the country,” he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X