ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് ട്രസ്റ്റ് അധികൃതര്‍
ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു. ദര്‍ഗയിലേക്കുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് നിഷേധിച്ച നടിപടിയെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ദില്ലി: ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു. ദര്‍ഗയിലേക്കുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് നിഷേധിച്ച നടിപടിയെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ദര്‍ഗയിലേക്ക് പ്രവേശനം അനുവദിച്ചാലും കബറിടത്തില്‍ സ്ത്രീകള്‍ സ്പര്‍ശിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ട്രസ്റ്റ് ചെയര്‍മാര്‍ പറഞ്ഞിരുന്നത്.
സ്ത്രീകള്‍ കബറിടത്തില്‍ പ്രവേശിക്കുന്നത് അനുവദിക്കുന്നതിന് വേണ്ടി നാലാഴ്ചത്തെ സമയമാണ് ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നത്. ദര്‍ഗയിലെ ആന്തരഘടനയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് സമയം ചോദിച്ചത്. ടിഎസ് താക്കുര്‍, ഡി വൈ ചന്ദ്രചൂട്, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബഞ്ച് സമയം അനുവദിക്കുകയും സ്ത്രീകള്‍ക്ക് ദര്‍ഗയില്‍ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതിയില്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തു.

സീനിയര്‍ അഡ്വക്കേറ്റ് ഗോപാല്‍ സുബ്രഹ്മണ്യനാണ് ട്രസ്റ്റിന് വേണ്ടി കോടതിയില്‍ ഹാജരായത്. സ്ത്രീകള്‍ക്ക് കബറിടത്തില്‍ പ്രവേശനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വാദത്തില്‍ തന്നെയാണ് ഇവര്‍ ഉറച്ച് നിന്നത്. പിന്നീട് തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
ദര്‍ഗയില്‍ പ്രത്യേക സ്ഥലത്തേക്കുള്ള പ്രവേശനം എല്ലാവര്‍ക്കും ഒരുപോലെ നിഷേധിക്കുകയാണെങ്കില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും എന്നാല്‍ ഒരു വിഭാഗത്തിന് മാത്രമായി പ്രത്യേക സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് അനുവാദം നല്‍കുന്നതാണ് പ്രശ്‌നമാകുന്നത് എന്നും സുപ്രീംകോടതി ചൂണ്ടികാട്ടി.
ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയാണ് പോരാടിയത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശന അവകാശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications