ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ ഇന്ത്യക്കാരില്ല; ആരെയും അയക്കില്ലെന്ന് കേന്ദ്രം, പണം തിരിച്ചു നല്‍കും
ദില്ലി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ത്യയില്‍ നിന്ന് ആരും പുറപ്പെടില്ല. ഇന്ത്യക്കാരെ അയക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ വ്യാപന ഭീതി നീങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. 2.3 ലക്ഷം പേരാണ് ഹജ്ജിന് വേണ്ടി അപേക്ഷിച്ചിരുന്നത്. ഇവര്‍ പണം കെട്ടിയരുന്നു. എല്ലാവര്ക്കും പണം തിരികെ നല്‍കും. യാതൊരു ഫീസും ഈടാക്കാതെ മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Recommended Video
പരിമിതമായ തീര്‍ഥാടകരെ മാത്രം അനുവദിച്ചാകും ഈ വര്‍ഷത്തെ ഹജ്ജ് എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. സൗദിക്ക് പുറത്തുള്ളവര്‍ക്ക് അനുമതിയുണ്ടാകില്ല. വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ച് കര്‍മങ്ങള്‍ നിര്‍വഹിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. സാധാരണ 20 ലക്ഷത്തിലധികം പേരാണ് ഓരോ വര്‍ഷവും ഹജ്ജ് കര്‍മത്തിന് സൗദിയില്‍ എത്താറ്. കൂടാതെ സൗദിയിലുള്ളവരും ചേരും. ഇതോടെ മഹാജനസഞ്ചയമാണ് പങ്കെടുക്കാറ്. എന്നാല്‍ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഹജ്ജ് പൂര്‍ണമായും ഒഴിവാക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. പൂര്‍ണമായും ഒഴിവാക്കില്ലെന്ന് സൗദി പിന്നീട് വ്യക്തമാക്കി. സൗദി അറേബ്യന്‍ ഭരണകൂടത്തിന് ഓരോ വര്‍ഷവും ഹജ്ജ് വഴി 600 കോടി ഡോളറാണ് വരുമാനം ലഭിക്കാറ്. ആധുനിക സൗദി രൂപീകരിച്ച 90 വര്‍ഷത്തിനിടെ ഇതുവരെ ഹജ്ജ് തീര്‍ഥാടനം മുടങ്ങിയിട്ടില്ല. മെര്‍സ്, ഇബോള അടക്കമുള്ള മഹാമാരി വ്യാപിച്ച ഘട്ടത്തിലും കടുത്ത നിയന്ത്രണങ്ങളോടെ സൗദി ഹജ്ജ് തീര്‍ഥാടനം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവ ആഗോള തലത്തില്‍ ഭീതി സൃഷ്ടിച്ചാണ് കൊറോണ രോഗം പടരുന്നത്.
ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിക്കുന്നത് രോഗ വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇത്തവണ ഹജ്ജില്‍ പങ്കെടുക്കാം. എന്നാല്‍ എത്ര പേര്‍ക്ക് അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. മനുഷ്യ ജീവന് സംരക്ഷണം ഒരുക്കുക എന്ന ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം എടുത്തതെന്നും സൗദി അറിയിച്ചു. ഉംറ തീര്‍ഥാടനം സൗദി നേരത്തെ നിര്‍ത്തിവച്ചിരുന്നു.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications