കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ ഇന്ത്യക്കാരില്ല; ആരെയും അയക്കില്ലെന്ന് കേന്ദ്രം, പണം തിരിച്ചു നല്‍കും

  • By Desk
Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ത്യയില്‍ നിന്ന് ആരും പുറപ്പെടില്ല. ഇന്ത്യക്കാരെ അയക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ വ്യാപന ഭീതി നീങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. 2.3 ലക്ഷം പേരാണ് ഹജ്ജിന് വേണ്ടി അപേക്ഷിച്ചിരുന്നത്. ഇവര്‍ പണം കെട്ടിയരുന്നു. എല്ലാവര്‍ക്കും പണം തിരികെ നല്‍കും. യാതൊരു ഫീസും ഈടാക്കാതെ മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

30

Recommended Video

cmsvideo
ഇക്കൊല്ലം ഹജ്ജ് തീര്‍ഥാടനം ഉണ്ടാകുമോ? | Oneindia Malayalam

പരിമിതമായ തീര്‍ഥാടകരെ മാത്രം അനുവദിച്ചാകും ഈ വര്‍ഷത്തെ ഹജ്ജ് എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. സൗദിക്ക് പുറത്തുള്ളവര്‍ക്ക് അനുമതിയുണ്ടാകില്ല. വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ച് കര്‍മങ്ങള്‍ നിര്‍വഹിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. സാധാരണ 20 ലക്ഷത്തിലധികം പേരാണ് ഓരോ വര്‍ഷവും ഹജ്ജ് കര്‍മത്തിന് സൗദിയില്‍ എത്താറ്. കൂടാതെ സൗദിയിലുള്ളവരും ചേരും. ഇതോടെ മഹാജനസഞ്ചയമാണ് പങ്കെടുക്കാറ്. എന്നാല്‍ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെതിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെ

ഹജ്ജ് പൂര്‍ണമായും ഒഴിവാക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. പൂര്‍ണമായും ഒഴിവാക്കില്ലെന്ന് സൗദി പിന്നീട് വ്യക്തമാക്കി. സൗദി അറേബ്യന്‍ ഭരണകൂടത്തിന് ഓരോ വര്‍ഷവും ഹജ്ജ് വഴി 600 കോടി ഡോളറാണ് വരുമാനം ലഭിക്കാറ്. ആധുനിക സൗദി രൂപീകരിച്ച 90 വര്‍ഷത്തിനിടെ ഇതുവരെ ഹജ്ജ് തീര്‍ഥാടനം മുടങ്ങിയിട്ടില്ല. മെര്‍സ്, ഇബോള അടക്കമുള്ള മഹാമാരി വ്യാപിച്ച ഘട്ടത്തിലും കടുത്ത നിയന്ത്രണങ്ങളോടെ സൗദി ഹജ്ജ് തീര്‍ഥാടനം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവ ആഗോള തലത്തില്‍ ഭീതി സൃഷ്ടിച്ചാണ് കൊറോണ രോഗം പടരുന്നത്.

കോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപികോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപി

ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിക്കുന്നത് രോഗ വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇത്തവണ ഹജ്ജില്‍ പങ്കെടുക്കാം. എന്നാല്‍ എത്ര പേര്‍ക്ക് അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. മനുഷ്യ ജീവന് സംരക്ഷണം ഒരുക്കുക എന്ന ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം എടുത്തതെന്നും സൗദി അറിയിച്ചു. ഉംറ തീര്‍ഥാടനം സൗദി നേരത്തെ നിര്‍ത്തിവച്ചിരുന്നു.

English summary
India will not be sent to Saudi Arabia for Haj 2020: Mukhtar Abbas Naqvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X