എല്ലാ ഹജ്ജ് അപേക്ഷകളും റദ്ദാക്കി; ഇന്ത്യയില്‍ നിന്ന് ഇത്തവണയും തീര്‍ഥാടകരില്ല
ദില്ലി: കൊറോണ കാരണം ഈ വര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും ആരും ഹജ്ജിന് പോകില്ല. ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി റദ്ദാക്കി. സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രാലയം പുറം രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഇത്തവണയും അവസരം നല്‍കേണ്ട എന്ന് തീരുമാനിച്ചിരുന്നു. സൗദിയിലുള്ള സ്വദേശികളും വിദേശികളുമായവരെയാണ് ഹജ്ജിന് തിരഞ്ഞെടുക്കുക. വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാകും ഇത്തവണ അവസരം നല്‍കുക.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ വര്‍ഷവും സൗദിയില്‍ താമസിക്കുന്ന കുറച്ച് പേര്‍ക്കാണ് അവസരം നല്‍കിയിരുന്നത്. വിദേശികള്‍ ഹജ്ജിനായി സൗദിയിലെത്തുന്നത് കൊറോണ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി ഭരണകൂടം കടുത്ത തീരുമാനം എടുത്തത്. സൗദിയുടെ തീരുമാനം കണക്കിലെടുത്താണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളും റദ്ദാക്കിയത്. ഹജ്ജ് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം സൗദി 1000 പേര്‍ക്കാണ് ഹജ്ജിന് അവസരം നല്‍കിയത്. സൗദിയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തവണയും സമാനമായ രീതിയില്‍ തന്നെയാകും ഹജ്ജ് എന്നാണ് സൂചനകള്‍. ആഗോളതലത്തില്‍ കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. പലരാജ്യങ്ങളിലും രോഗം ആശങ്കയായി നിലനില്‍ക്കുന്നു. ഈ വേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുട ഒത്തുചേരല്‍ സാധ്യമല്ല എന്നാണ് സൗദിയുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ഹജ്ജിന് അവസരം നല്‍കിയവര്‍ക്ക് ക്വാറന്റൈനും മറ്റു മുന്‍കരുതല്‍ നടപടികളും നിര്‍ബന്ധമാക്കിയിരുന്നു.
സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications