കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേതന പരിഷ്‌കരണത്തെച്ചൊല്ലി എച്ച്എഎല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍

Google Oneindia Malayalam News

ബംഗളൂരു: വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ (എച്ച്എഎല്‍) 20,000 ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുന്നതായി തൊഴിലാളി യൂണിയന്‍ അറിയിച്ചു. വേതന പരിഷ്‌കരണത്തില്‍ മാനേജ്‌മെന്റുമായുള്ള ചര്‍ച്ചകളും അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ടതിനാലാണ് സമരം. തൊഴില്‍ നിയമങ്ങള്‍ പാലിച്ച് രണ്ടാഴ്ച മുമ്പ് (സെപ്റ്റംബര്‍ 30) നല്‍കിയ നോട്ടീസ് അനുസരിച്ച് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് മുന്നോട്ട് പോവുകയാണെന്ന് എച്ച്എഎല്ലിന്റെ 9 ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രശേഖര്‍ ഐഎഎന്‍എസിനോട് പറഞ്ഞു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മാനേജ്മെന്റ് വിസമ്മതിച്ചതാണ് തിങ്കളാഴ്ച മുതല്‍ ഒമ്പത് സ്ഥലങ്ങളിലും പണിമുടക്ക് ആരംഭിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. പണിമുടക്കില്‍ പങ്കെടുക്കാന്‍ എല്ലാ തൊഴിലാളികളോടും അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആശങ്കാജനകമായ സ്ഥിതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി രഘുറാം രാജന്‍ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആശങ്കാജനകമായ സ്ഥിതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി രഘുറാം രാജന്‍

അതേസമയം രാജ്യത്തൊട്ടാകെയുള്ള 9 സ്ഥലങ്ങളിലും വേതന പരിഷ്‌കരണത്തെ ചൊല്ലിയുള്ള സമരം ഒഴിവാക്കാനായി 2017 ജനുവരി 1 മുതല്‍ ശ്രമം നടത്തുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചു. എല്ലാ സ്ഥലങ്ങളിലും അനുരഞ്ജന നടപടികള്‍ ആരംഭിച്ചു. പണിമുടക്കില്‍ നിന്ന് പിന്മാറാനും കൂടിയാലോചിച്ച് ഒരു പരിഹാരത്തിന് സമ്മതിക്കാനും തൊഴിലാളി അധികൃതര്‍ യൂണിയനുകളെ ഉപദേശിച്ചതായും മാനേജ്‌മെന്റ് പറയുന്നു.

യുപിയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ ദുരന്തം... രണ്ടുനില കെട്ടിടം തകർന്നു; 10 മരണംയുപിയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ ദുരന്തം... രണ്ടുനില കെട്ടിടം തകർന്നു; 10 മരണം

 hal-strike

പ്രതിസന്ധി മറികടക്കാനായി കഫ്റ്റീരിയ സമ്പ്രദായത്തില്‍ അലവന്‍സുകള്‍ 22 ശതമാനമായി ഉയര്‍ത്താമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. പ്രത്യേക സ്‌കെയിലില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അതായത് സ്‌കെയില്‍ 1 മുതല്‍ 10-20 ശതമാനം വരെയുള്ളവര്‍ക്ക് 22 ശതമാനം അലവന്‍സ് നല്‍കും. നേരത്തെ ഇത് 19 ശതമാനമായിരുന്നു. പണിമുടക്ക് നടത്തുന്നതിലൂടെ ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് യൂണിയനുകളെ അറിയിച്ചതായും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. പുതുക്കിയ ഫിറ്റ്‌മെന്റ് ആനുകൂല്യ നിരക്ക് 11 ശതമാനമായും മാനേജുമെന്റ് വാഗ്ദാനം ചെയ്തു.

'ഇരുണ്ട പാതയിലേയ്ക്ക് മോദി ഇന്ത്യയെ തള്ളിവിട്ടു;രഘുരാം രാജന്റെ പ്രസംഗം ചർച്ച ചെയ്യണമെന്ന് തോമസ് ഐസക്'ഇരുണ്ട പാതയിലേയ്ക്ക് മോദി ഇന്ത്യയെ തള്ളിവിട്ടു;രഘുരാം രാജന്റെ പ്രസംഗം ചർച്ച ചെയ്യണമെന്ന് തോമസ് ഐസക്

മുമ്പത്തെ രണ്ട് പുനരവലോകനങ്ങള്‍ 2012 ലും 2007 ലും 5 വര്‍ഷത്തേക്ക് ഉണ്ടായിരുന്നതിനാല്‍ 2017 ജനുവരി 1 മുതല്‍ വേതന പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തില്‍ വരും. പൊതു സംരംഭങ്ങളുടെ വകുപ്പിന്റെ (ഡിപിഇ) നിര്‍ദ്ദേശപ്രകാരം 2017 നവംബറില്‍ നടപ്പാക്കേണ്ടിയിരുന്ന എക്്‌സിക്യൂട്ടീവുകളുടെ ശമ്പളം പരിഷ്‌കരിക്കുന്നതും അതേ തീയതി മുതല്‍ (2017 ജനുവരി 1) തീര്‍പ്പു കല്‍പ്പിക്കാതെ ഇരിക്കുകയാണ്. 55 വര്‍ഷം പഴക്കമുള്ള പ്രധാന എയ്റോസ്പേസിന് ബംഗളൂരു, ഹൈദരാബാദ്, ഒഡീഷയിലെ കോരാപുട്ട്, ലഖ്നൗ, മഹാരാഷ്ട്രയിലെ നാസിക് എന്നിവിടങ്ങളിലെ 5 ഉല്‍പാദന സമുച്ചയങ്ങളിലായി 20,000 ത്തോളം ജീവനക്കാരും രാജ്യത്തുടനീളം 4 ഗവേഷണ വികസന കേന്ദ്രങ്ങളുമുണ്ട്.

English summary
HAL employees on strike over wage revision from monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X