Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹല്‍ദ്വനി സംഘർഷം: കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി, 5000 പേർക്കെതിരെ കേസെടുത്തു

ഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വനിയിലുണ്ടായ സംഘർഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അനധികൃതി ഭൂമിയില്‍ നിർമ്മിച്ച മദ്രസ പൊളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു കഴിഞ്ഞ ദിവസം വലിയ സംഘർഷത്തിലേക്ക് നയിച്ചത്. മസ്ജിദും അതിനോട് ചേർന്ന മദ്രസയും സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ചതാണെന്നും ഇത് പൊളിച്ച് മാറ്റണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്രസ പൊളിച്ചു നീക്കാന്‍ തുടങ്ങിയതോടെയാണ് സംഘർഷമുണ്ടായത്. സംഘടിച്ച് എത്തുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ തിരിഞ്ഞു. പ്രതിഷേധക്കാർക്ക് പുറമെ പൊലീസുകാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരുള്‍പ്പടെ മുന്നൂറിലേറെപ്പേർക്ക് സംഘർഷത്തില്‍ പരിക്കേറ്റിരുന്നു.

haldwani-

പൊലീസ് സ്റ്റേഷനു പുറത്ത് നിർത്തിയിട്ട വാഹനങ്ങളും പൊലീസ് ബസും പ്രതിഷേധക്കാർ കത്തിച്ചതോടെയാണ് ആക്രമം രൂക്ഷമാകുന്നത്. അക്രമത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അജ്ഞാതരായ 5,000 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് പോലീസ് മേധാവി അഭിനവ് കുമാർ പറഞ്ഞു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും, ബൻഭൂൽപുരയിൽ നിന്ന് കൂടുതൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അക്രമം നടന്ന ഹല്‍ദ്വാനിയുടെ പുറം പ്രദേശങ്ങളിൽ നിന്ന് കർഫ്യൂ പിൻവലിച്ചെങ്കിലും ബൻഭൂൽപുര മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്. " സംഘർഷ ബാധിത പ്രദേശത്ത് തുടർച്ചയായി പട്രോളിംഗ് നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും," ഹൽദ്‌വാനിയിൽ ക്യാമ്പ് ചെയ്യുന്ന പോലീസ്, ക്രമസമാധാന അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) എ പി അൻഷുമാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഹൽദ്‌വാനിയെ സന്ദർശിക്കുകയും പരിക്കേറ്റവരിൽ ചിലരെ കാണുകയും ചെയ്തു. അക്രമത്തെ "ആസൂത്രിതമായ ആക്രമണം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം ആയുധങ്ങളും കല്ലുകളും പെട്രോൾ ബോംബുകളും കലാപകാരികൾ ശേഖരിച്ചു വച്ചിരുന്നതായും പറഞ്ഞു. സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ പുഷ്ക്കർ സിങ് ധാമി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

സംഘർഷത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട അഞ്ചുപേരും വെടിയേറ്റ് മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+