കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് അരലക്ഷം കര്‍ഷകര്‍; കൂടുതലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ നാല് വര്‍ഷകാലയളവില്‍ രാജ്യത്ത് അരലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. പാര്‍ലമെന്‍ററില്‍ എഎം ആരിഫ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2015 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് ഇത്രയധികം മരണം ഉണ്ടായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യയുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായി എഎം ആരിഫ് എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നാലു വർഷകാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്തതത് അരലെക്ഷത്തിലധികം കർഷകർ. 2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 58783 ആണെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു .ലോക് സഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .

suicide

ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ യുടെ കണക്കുകൾ പ്രകാരമാണ് ഇത് .കർഷകരും കർഷക തൊഴിലാളികളുമായി 2017 ൽ 12602 പേരും 2018 ൽ 11379 പേരും 2019 ൽ 10281 പേരും ആത്മഹത്യ ചെയ്തത് . അതിൽ ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത് മഹാരാഷ്ര ,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണെന്നും ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
Greta Thunberg extends support to farmers protest

English summary
Half a million farmers have been suicide in four years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X