മാർച്ച് മാസത്തോടെ 50% എടിഎമ്മുകളും അടച്ചിടും; ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ...
Recommended Video

ദില്ലി: അടുത്ത വർഷം മാർച്ച് ആകുമ്പോഴേക്കും ഇന്ത്യയിലെ 50 ശതമാനത്തോളം നഗര, ഗ്രാമ പ്രദേശങ്ങളിലെ എടിഎമ്മുകളും അടച്ചു പൂട്ടുമെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രിയുടെ മുന്നറിയിപ്പ്. നിലവിൽ ഇന്ത്യയിൽ 2,38,000 എടിഎമ്മുകളാണുള്ളത്. ഇതിൽ ഒരുലക്ഷത്തിപതിമൂന്നായിരം എടിഎമ്മുകൾ അടച്ചുപൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി ജൻ ധൻ യോജന വഴി ഗ്രാമങ്ങളിൽ നിരവധി പേരാണ് സബ്സിഡികൾ എടിഎം വഴി പിൻവലിക്കുന്നത്. എടിഎമ്മുകൾ പകുതിയും അടച്ചു പൂട്ടുന്നതോടെ വൻ പ്രതിസന്ധിയായിരിക്കും നേരിടാൻ പോകുന്നതെന്നാണ് സൂചന.

എടിഎമ്മുകളുടെ ഹാർഡ്വെയർ സോഫ്റ്റ്വെയർ അപ്ഗ്രേഷന് വേണ്ടി എടിഎമ്മുകൾ അടച്ചിടാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രീ വക്താവ് പറഞ്ഞു. എടിഎമ്മുകൾ അടച്ചു പൂട്ടുന്നത് ഗണ്യമായ രീതിയിൽ സമ്പത്ത് വ്യവസ്ഥയ്ക്ക് ഹാനീകരമാകാമെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രീ വക്താവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications