കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാർച്ച് മാസത്തോടെ 50% എടിഎമ്മുകളും അടച്ചിടും; ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ...

Google Oneindia Malayalam News

Recommended Video

cmsvideo
മാർച്ച് മാസത്തോടെ 50% എടിഎമ്മുകളും അടച്ചിടും | Oneindia Malayalam

ദില്ലി: അടുത്ത വർഷം മാർച്ച് ആകുമ്പോഴേക്കും ഇന്ത്യയിലെ 50 ശതമാനത്തോളം നഗര, ഗ്രാമ പ്രദേശങ്ങളിലെ എടിഎമ്മുകളും അടച്ചു പൂട്ടുമെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രിയുടെ മുന്നറിയിപ്പ്. നിലവിൽ ഇന്ത്യയിൽ 2,38,000 എടിഎമ്മുകളാണുള്ളത്. ഇതിൽ ഒരുലക്ഷത്തിപതിമൂന്നായിരം എടിഎമ്മുകൾ അടച്ചുപൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

<strong>നോട്ട് നിരോധനം കർഷകരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല.. .</strong>നോട്ട് നിരോധനം കർഷകരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല.. .

പ്രധാനമന്ത്രി ജൻ ധൻ യോജന വഴി ഗ്രാമങ്ങളിൽ നിരവധി പേരാണ് സബ്സിഡികൾ എടിഎം വഴി പിൻവലിക്കുന്നത്. എടിഎമ്മുകൾ പകുതിയും അടച്ചു പൂട്ടുന്നതോടെ വൻ പ്രതിസന്ധിയായിരിക്കും നേരിടാൻ പോകുന്നതെന്നാണ് സൂചന.

ATM

എടിഎമ്മുകളുടെ ഹാർഡ്വെയർ സോഫ്റ്റ്വെയർ അപ്ഗ്രേഷന് വേണ്ടി എടിഎമ്മുകൾ അടച്ചിടാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രീ വക്താവ് പറഞ്ഞു. എടിഎമ്മുകൾ അടച്ചു പൂട്ടുന്നത് ഗണ്യമായ രീതിയിൽ സമ്പത്ത് വ്യവസ്ഥയ്ക്ക് ഹാനീകരമാകാമെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രീ വക്താവ് കൂട്ടിച്ചേർത്തു.

English summary
Half of India's ATMs may shut down by March, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X