കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ജനസംഖ്യയുടെ പകുതി പേർക്കും ഫെബ്രുവരിയോടെ കൊവിഡ് പിടിപെടും;മുന്നറിയിപ്പുമായി വിദഗ്ദ സമിതി

Google Oneindia Malayalam News

ദില്ലി; രാജ്യത്തെ 50ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കൊവിഡ് ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്.അതേസമയം ഫെബ്രുവരിയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ വിദഗ്ദ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്മിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനം പേർക്കും കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്ന് സമിതി അംഗവും കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി പ്രൊഫസറുമായ മനീന്ദ്ര അഗർവാൾ പറഞ്ഞു.ഈ കണക്കുകൾ പ്രകാരം 130 കോടി ജനസംഖ്യയില്‍ 50 ശതമാനം പേര്‍ക്കും അടുത്ത ഫെബ്രുവരി മാസത്തോടെ കൊവിഡ് രോഗബാധ പിടിപെടും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ സീറോ സർവ്വേയെ തള്ളുന്നതാണ് വിദഗ്ദ സമിതി റിപ്പോർട്ട്. സെപ്തംബര്‍ വരെ ജനസംഖ്യയുടെ 14 ശതമാനം പേര്‍ക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളൂവെന്നായിരുന്നു നേരത്തേ സർവ്വേ വ്യക്തമാക്കിയത്.

 coronavirus51

തിങ്കളാഴ്ച വരെ പുറത്തുവിട്ട സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 75 ലക്ഷം കവിഞ്ഞു. സെപ്തംബര്‍ പകുതി കഴിഞ്ഞപ്പോഴേയ്ക്കും രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന കാഴ്ചയാണ് ഉള്ളത്. നേരത്തേ ഒരു ലക്ഷത്തിനടുത്ത് രോഗികൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇപ്പോഴത് പ്രതിദിനം 61,390 പുതിയ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലെത്തി.

അതേസമയം ശരിയായ രീതിയിൽ മാസ്ക് ധരിക്കാതിരുന്നാൽ കൃത്യമായ സാമൂഹിക അകലംപാലിക്കാതിരുന്നാലും രാജ്യത്ത് കൊവിഡ് രോഗികൾ 2.6 ദശലക്ഷം വരെ വര്‍ദ്ധിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.ദുർഗാ പൂജ, ദീപാവലി, തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രോഗബാധഉയരാൻ സാധ്യത ഉണ്ടെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊവിഡ് മാനദണ്ഡലങ്ങൾ സമിതി കർശനമായി പാലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

English summary
half of India's population will be infected covid by February, warns expert panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X