കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ക്ലൈമാക്‌സ് എത്താതെ ശിവസേന ബിജെപി പോര്. മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് നില്‍ക്കുകയാണ് ശിവസേന. എന്നാല്‍ ദേവേന്ദ്ര ഫട്‌നാവിസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ചന്ദ്രകാന്ത് പാട്ടീല്‍ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാണ്. പക്ഷേ ശിവസേന നേതൃത്വത്തിന് പാട്ടീലുമായി അടുക്കാന്‍ താല്‍പര്യമില്ല. ഇതും പ്രധാന പ്രശ്‌നമായി മുന്നിലുണ്ട്.

അതേസമയം ശിവസേന ബിജെപിയുമായി ചര്‍ച്ചയ്ക്ക് പോലും ഇതുവരെ തയ്യാറായിട്ടില്ല. ബിജെപി എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. എന്നാല്‍ സഞ്ജയ് റാവത്ത് ബിജെപിയുടെ എല്ലാ നീക്കങ്ങളെയും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. അമിത് ഷായ്ക്ക് ഉദ്ധവുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമാകുന്നതും റാവത്തിന്റെ നിലപാടുകളാണ്. ഇനി നിതിന്‍ ഗഡ്കരിയുടെ കൈകളിലാണ് സഖ്യത്തിന്റെ ഭാവിയുള്ളത്.

റിസോര്‍ട്ട് നാടകം

റിസോര്‍ട്ട് നാടകം

ബിജെപി കൂറുമാറ്റുമെന്ന ഭയത്തെ തുടര്‍ന്നാണ് ശിവസേന റിസോര്‍ട്ട് നാടകം ആരംഭിച്ചത്. 25 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഉദ്ധവ് സംശയിച്ചിരുന്നു. എന്നാല്‍ നിര്‍ണായക യോഗത്തില്‍ എല്ലാ എംഎല്‍എമാരുടെ പിന്തുണയും ഉദ്ധവിന് ലഭിച്ചു. ഇതോടെയാണ് കൂറുമാറ്റമെന്ന നയം ബിജെപി ഉപേക്ഷിച്ചിരിക്കുകയാണ്. ബിജെപി നേതാക്കളെയും എംഎല്‍എമാരെയും യാതൊരു കാരണവശാലും രംഗ് ശാരദ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കേണ്ടെന്നാണ് ശിവസേനയുടെ നിലപാട്.

പുതിയ തന്ത്രം

പുതിയ തന്ത്രം

മാതോശ്രീയ്ക്ക് അടുത്താണ് രംഗ് ശാരദ ഹോട്ടല്‍. ഒരാള്‍ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് സഞ്ജയ് റാവത്തിന് ഉറപ്പ് പറയുന്നു. എംഎല്‍എമാര്‍ക്ക് ഔദ്യോഗിക വസതി അനുവദിക്കാത്തത് കൊണ്ടാണ് ഇവര്‍ ഹോട്ടലില്‍ താമസിക്കുന്നതെന്ന് ശിവസേന വിശദീകരിക്കുന്നു. പലരും പല ജില്ലകളില്‍ നിന്നാണ് ഇവിടെ എത്തിയിരിക്കുന്നത്. അതുകൊണ്ട് ഇവരെ ശിവസേനയുടെ നേതൃത്വത്തില്‍ രംഗ് ശാരദ ഹോട്ടലില്‍ താമസിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പകുതി പേര്‍ ഉദ്ധവിന്റെ വീട്ടില്‍ താമസിക്കും.

മറ്റ് മാര്‍ഗങ്ങളുണ്ട്

മറ്റ് മാര്‍ഗങ്ങളുണ്ട്

മറ്റ് മാര്‍ഗങ്ങള്‍ ശിവസേനയ്ക്ക് മുന്നിലുണ്ടെന്ന് ഒരിക്കല്‍ കൂടി റാവത്ത് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേരിട്ട് ശിവസേനയുമായി ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍ എന്‍സിപി ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ്. ഉപമുഖ്യമന്ത്രി പദം ഉറപ്പായും അടക്കം എന്‍സിപിയുമായി ധാരണയിലാണ്. ബിജെപി സമീപിക്കാത്ത പക്ഷം ഈ ഫോര്‍മുല നടപ്പാക്കും. നാളെ കൂടി ശിവസേന കാത്തിരിക്കുമെന്നാണ് സൂചന. എന്‍സിപി നേതാക്കള്‍ വൈകാതെ തന്നെ രംഗ് ശാരദ ഹോട്ടലില്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്.

പ്രതിപക്ഷവും കരുതലില്‍

പ്രതിപക്ഷവും കരുതലില്‍

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി പ്രതിപക്ഷത്തെയും പിളര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപിയും കോണ്‍ഗ്രസും അതുകൊണ്ട് കടുത്ത ജാഗ്രതയിലാണ്. റിസോര്‍ട്ടില്‍ താമസിപ്പിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായത് കൊണ്ട് പ്രതിപക്ഷ തൊട്ട് കളിക്കില്ലെന്നും സൂചനയുണ്ട്. സ്വതന്ത്രരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എംഎല്‍എമാരെ സംരക്ഷിക്കാന്‍ അജിത് പവാറിനാണ് നിര്‍ദേശം. കോണ്‍ഗ്രസ് ക്യാമ്പ് പൃഥ്വിരാജ് ചവാനിന് ചുറ്റും അണിനിരന്നിരിക്കുകയാണ്.

അമിത് ഷാ കളത്തിലേക്ക്

അമിത് ഷാ കളത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അമിത് ഷായാണ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇത് ചന്ദ്രകാന്ത് പാട്ടീലിന്റെ ഉറപ്പിലായിരുന്നു. ബിജെപിക്ക് 175 സീറ്റിലധികം ലഭിക്കുമെന്നാണ് അന്ന് പാട്ടീല്‍ ഉറപ്പ് നല്‍കിയത്. സഖ്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ദേവേന്ദ്ര ഫട്‌നാവിസാണ് സഖ്യത്തിനായി വാദിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന് ഇക്കാര്യം തലവേദനയായി മാറിയിരിക്കുകയാണ.് ഉദ്ധവ് താക്കറെയുമായി സംസാരിക്കുന്നത് ആദ്യം അമിത് ഷാ സഞ്ജയ് റാവത്തുമായി ചര്‍ച്ച ചെയ്യട്ടെ എന്നാണ് ശിവസേനയുടെ നിലപാട്.

ഫട്‌നാവിസ് ത്രിശങ്കുവില്‍

ഫട്‌നാവിസ് ത്രിശങ്കുവില്‍

ഫട്‌നാവിസ് മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാനാവാത്ത അവസ്ഥയിലാണ്. എന്നാല്‍ ചന്ദ്രകാന്ത് പാട്ടീല്‍ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യക്കാരനാണ്. നിതിന്‍ ഗഡ്കരിയുടെ പേര് ഉയര്‍ത്തിയതും അദ്ദേഹമാണ്. പാര്‍ട്ടിയില്‍ ഏറ്റവും ശക്തമായ വിഭാഗവും പാട്ടീല്‍ വിഭാഗമാണ്. എന്‍സിപി കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതും പാട്ടീലിന്റെ മിടുക്കാണ്. ഫട്‌നാവിസ് സര്‍ക്കാരിന് സീറ്റ് കുറയുമെന്ന് പാട്ടീലിന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ശിവസേനയുമായി സഖ്യം വേണ്ടെന്ന് അദ്ദേഹം ആദ്യം മുതല്‍ വാദിച്ചത്. എന്നാല്‍ ഇത് മനസ്സിലാക്കിയാണ് ഫട്‌നാവിസ് സഖ്യം വേണമെന്ന് ആവശ്യപ്പെട്ടത്.

മിടുക്കുമായി ഗഡ്കരി

മിടുക്കുമായി ഗഡ്കരി

നിതിന്‍ ഗഡ്കരിയാണ് നിര്‍ണായക പാലമായി ഇരുപാര്‍ട്ടികള്‍ക്കുമിടയിലുള്ളത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹമുണ്ടാവില്ല. ബാല്‍ താക്കറെയുമായുള്ള ഗഡ്കരിയുടെ അടുപ്പം ഉദ്ധവിനോടും അദ്ദേഹം നിലനിര്‍ത്തുന്നുണ്ട്. ഫട്‌നാവിസിനെ മാറ്റി പകരം മറ്റൊരാളെ വെക്കാനുള്ള ഓപ്ഷന്‍ ഗഡ്കരി ശിവസേനയുമായി ചര്‍ച്ച ചെയ്യും. അങ്ങനെ വന്നാല്‍ സ്വീകാര്യനായ ഒരു നേതാവിനെ ഇരുപാര്‍ട്ടികളും ചേര്‍ന്ന് തീരുമാനിക്കും. ഫട്‌നാവിസിനെ മാറ്റണമെന്ന് ഗഡ്കരിക്ക് അഭിപ്രായമുണ്ടെന്നാണ് സൂചന.

വകുപ്പുകളില്‍ വിട്ടുവീഴ്ച്ച

വകുപ്പുകളില്‍ വിട്ടുവീഴ്ച്ച

പ്രധാന വകുപ്പുകളില്‍ വിട്ടുവീഴ്ച്ചയ്ക്ക് ബിജെപി ഒരുങ്ങി കഴിഞ്ഞു. ആഭ്യന്തരം, ധനകാര്യം, റവന്യൂ ഈ വകുപ്പുകള്‍ സേനയ്ക്ക് നല്‍കാന്‍ ബിജെപി തയ്യാറാണ്. സഞ്ജയ് റാവത്തിന്റെ പേരാണ് ആഭ്യന്തര മന്ത്രിസ്ഥാനത്തിനായി പരിഗണിക്കുന്നത്. മുഖ്യമന്ത്രി പദം എന്തായാലും വിട്ടുകൊടുക്കാന്‍ ശിവസേന തയ്യാറല്ല. ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദം എന്ന കാര്യം കഴിഞ്ഞ രണ്ട് വര്‍ഷമായി ശിവസേനയുടെ അജണ്ടയിലുള്ള കാര്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപി സര്‍ക്കാരില്‍ നിന്നേറ്റ അഗണനയും മുംബൈയില്‍ ശക്തി കുറയുന്നു എന്ന പാര്‍ട്ടി റിപ്പോര്‍ട്ടുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.

മഹാരാഷ്ട്രയില്‍ റിസോര്‍ട്ട് നാടകം, എംഎല്‍എമാര്‍ രംഗ് ശാരദ ഹോട്ടലിലേക്ക്, തീരുമാനത്തില്‍ മാറ്റമില്ലമഹാരാഷ്ട്രയില്‍ റിസോര്‍ട്ട് നാടകം, എംഎല്‍എമാര്‍ രംഗ് ശാരദ ഹോട്ടലിലേക്ക്, തീരുമാനത്തില്‍ മാറ്റമില്ല

English summary
half of the mlas in resort remaining in uddhavs residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X