മകളെ സൈന്യത്തില്‍ ചേര്‍ക്കണമെന്ന് ഹനുമന്തപ്പയുടെ ഭാര്യ
ഗ്പുര്‍: പിതാവിന്റെ ധീരത ഉയര്‍ത്തിപ്പിടിക്കാന്‍ മകളെ സൈന്യത്തില്‍ ചേര്‍ക്കണമെന്നാണ് ആഗ്രഹമെന്ന് സിയാച്ചിനിലെ അപകടത്തില്‍ മരിച്ച ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി അശോക്. ഹനുമന്തപ്പയെ അനുസ്മരിക്കുന്നതിനായി നാഗ്പുരില്‍ ചേര്‍ന്ന പരിപാടിക്കിടെയാണ് അവര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
തനിക്ക് ഒരു മകന് ഇല്ല. എന്നാല്‍ അതില്‍ നിരാശയില്ലെന്നും മകള്‍ വലുതാകുമ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന് പിതാവിന്റെ ജീവിതത്തോട് നീതി പുലര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ വീരമൃത്യവില്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി അദ്ദേഹം ചെയ്ത സേവനം അത്രയും വിലമതിക്കാനാകാത്തതാണെന്ന് തനിക്കറിയാമെന്നും മഹാദേവി പറഞ്ഞു.

ഹനുമന്തപ്പയുടെ സഹോദരന് ശങ്കര്‍ ഗൗഡയും, അമ്മയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വേദിയില്‍വെച്ച് കേന്ദ്രമന്ത്രി നിതീഷ് ഗഡ്കരി ഒരു ലക്ഷം രൂപയുടെ ചെക്ക് ജവാന്റെ കുടുംബത്തിന് കൈമാറി, എബിവിപിയും യുവ ജാഗരണ്‍ മഞ്ചുമാണ് ജവാന്റെ കുടുംബത്തെ ആദരിക്കാന്‍ പരിപാടി സംഘടിപ്പിച്ചത്.
ഫിബ്രുവരി 11നാണ് ഹനുമന്തപ്പ മരിക്കുന്നത്. സിയാച്ചിനിലെ ജോലിക്കിടെ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിപ്പോയ ജവാനെ ആറു ദിവസത്തിനിടെ ജീവനോടെ പുറത്തെടുത്തിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് പിന്നീട് ഹനുമന്തപ്പ മരിക്കുന്നത്. കൊടുംതണുപ്പില്‍ ആറു ദിവസം മഞ്ഞിനുള്ളില്‍ കഴിഞ്ഞ ഹനുമന്തപ്പയുടെ ചെറുത്തുനില്പ് ലോക മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications