കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ സൈന്യത്തില്‍ ചേര്‍ക്കണമെന്ന് ഹനുമന്തപ്പയുടെ ഭാര്യ

  • By Anwar Sadath
Google Oneindia Malayalam News

ഗ്പുര്‍: പിതാവിന്റെ ധീരത ഉയര്‍ത്തിപ്പിടിക്കാന്‍ മകളെ സൈന്യത്തില്‍ ചേര്‍ക്കണമെന്നാണ് ആഗ്രഹമെന്ന് സിയാച്ചിനിലെ അപകടത്തില്‍ മരിച്ച ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി അശോക്. ഹനുമന്തപ്പയെ അനുസ്മരിക്കുന്നതിനായി നാഗ്പുരില്‍ ചേര്‍ന്ന പരിപാടിക്കിടെയാണ് അവര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

തനിക്ക് ഒരു മകന്‍ ഇല്ല. എന്നാല്‍ അതില്‍ നിരാശയില്ലെന്നും മകള്‍ വലുതാകുമ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന് പിതാവിന്റെ ജീവിതത്തോട് നീതി പുലര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ വീരമൃത്യവില്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി അദ്ദേഹം ചെയ്ത സേവനം അത്രയും വിലമതിക്കാനാകാത്തതാണെന്ന് തനിക്കറിയാമെന്നും മഹാദേവി പറഞ്ഞു.

hanumanthappa

ഹനുമന്തപ്പയുടെ സഹോദരന്‍ ശങ്കര്‍ ഗൗഡയും, അമ്മയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വേദിയില്‍വെച്ച് കേന്ദ്രമന്ത്രി നിതീഷ് ഗഡ്കരി ഒരു ലക്ഷം രൂപയുടെ ചെക്ക് ജവാന്റെ കുടുംബത്തിന് കൈമാറി, എബിവിപിയും യുവ ജാഗരണ്‍ മഞ്ചുമാണ് ജവാന്റെ കുടുംബത്തെ ആദരിക്കാന്‍ പരിപാടി സംഘടിപ്പിച്ചത്.

ഫിബ്രുവരി 11നാണ് ഹനുമന്തപ്പ മരിക്കുന്നത്. സിയാച്ചിനിലെ ജോലിക്കിടെ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിപ്പോയ ജവാനെ ആറു ദിവസത്തിനിടെ ജീവനോടെ പുറത്തെടുത്തിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് പിന്നീട് ഹനുമന്തപ്പ മരിക്കുന്നത്. കൊടുംതണുപ്പില്‍ ആറു ദിവസം മഞ്ഞിനുള്ളില്‍ കഴിഞ്ഞ ഹനുമന്തപ്പയുടെ ചെറുത്തുനില്‍പ് ലോക മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.

English summary
Hanamanthappa's wife wants only daughter to join Indian Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X