വനിതാ ഹാന്‍ഡ്‌ബോള്‍ താരത്തിന്റെ ആത്മഹത്യക്കുറിപ്പ് മോദിയോട് പറയുന്നതിങ്ങനെ...
പട്യാല: കോളേജ് ഹോസ്റ്റലില്‍ സൗജന്യ താമസ സൗകര്യം അനുവദിക്കാത്തതിനെ തുടര്‍ന്നത് വനിതാ ഹാന്‍ഡ്‌ബോള്‍ താരം ആത്മഹത്യ ചെയ്തു. ദേശീയ താരമായ പൂജയാണ് മരിച്ചത്. പഞ്ചാബിലെ പട്യാലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പില്‍ ഹോസ്റ്റല്‍ ഫീസും യാത്രാച്ചെലവും താങ്ങാന്‍ കഴിയാതായതാണ് ജീവിതം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കുന്നത്. പട്യാല ഖല്‍ക കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു പൂജ. കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന തന്നെപ്പോലുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കണമെന്നും പൂജ ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
കോളേജ് ഹോസ്റ്റലില്‍ സൗജന്യ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്താണ് പൂജയ്ക്ക് കോളേജില്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം നല്‍കിയത്. എന്നാല്‍ ഈ വര്‍ഷം താരത്തിന് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് കോളേജിലേക്കുള്ള യാത്രയ്ക്ക് പ്രതിദിനം 120 രൂപയാണ് പൂജയ്ക്ക് ആവശ്യമായി വരുന്നത്. പച്ചക്കറി വില്‍പ്പനക്കാരനായ പൂജയുടെ പിതാവിന് ഈ തുക താങ്ങാന്‍ കഴിയാത്തതാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണം.

പൂജയ്ക്ക് കോളേജ് പ്രവേശനം സൗജന്യമായി നല്‍കിയതാണെന്നും മോശം പ്രകടനം കാരണം ഈ വര്‍ഷം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കാനാവില്ലെന്നാണ് ഖല്‍സ കോളേജ് അധികൃതരുടെ വാദം. നാല് പേജുള്ള ആത്മഹത്യാക്കുറിച്ച് പൂജയുടെ കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്. കോച്ചിനെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്. തനിക്ക് ഹോസ്റ്റല്‍ സൗകര്യം നിരസിക്കാനുള്ള കാരണം കോച്ചാണെന്നും യാത്രാച്ചെലവിന് മാത്രമായി പ്രതിമാസം 3,720 രൂപ ആവശ്യമായി വരുന്നുവെന്നും തന്റെ പിതാവിന് ഈ തുക വഹിക്കാന്‍ കഴിയില്ലെന്നും പൂജ വ്യക്തമാക്കുന്നു. ഇതോടെ കോച്ചിനെതിരെ ആത്മഹത്യക്കുറ്റത്തിന് പൂജയുടെ പിതാവ് കേസുകൊടുത്തിട്ടുണ്ട്.
Read also: ബുര്‍ഖിനി നിരോധനത്തെ മുസ്ലിങ്ങളുടെ നഗ്നത കൊണ്ട് പ്രതിരോധിക്കാനോ!!! ചാര്‍ളി ഹെബ്ദോ വിവാദം..












Click it and Unblock the Notifications