കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശ യാത്രക്കിടെ സ്ത്രീകളെ കടന്നുപിടിച്ചാല്‍ പിടിവീഴും, മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ എയര്‍ഇന്ത്യ

സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ മാത്രമല്ല, വിമാന യാത്ര അപകടത്തിലാക്കുന്നവരെയും ഇനി പ്ലാസ്റ്റിക് വിലങ്ങിട്ട് പൂട്ടും. സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

  • By Ashif
Google Oneindia Malayalam News

ദില്ലി: വിമാനയാത്രക്കിടെ സ്ത്രീകളെ കടന്നുപിടിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നവര്‍ ജാഗ്രതൈ! നിങ്ങളെ വിലങ്ങണിയിക്കാന്‍ എയര്‍ഇന്ത്യ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കാമ വെറിയന്‍മാരെ പൂട്ടാന്‍ പ്ലാസ്റ്റിക് വിലങ്ങുകള്‍ എല്ലാ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലും കരുതാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചു.

സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ മാത്രമല്ല, വിമാന യാത്ര അപകടത്തിലാക്കുന്നവരെയും ഇനി പ്ലാസ്റ്റിക് വിലങ്ങിട്ട് പൂട്ടും. ഇത്തരക്കാരെ വിലങ്ങിട്ട് സീറ്റില്‍ ബന്ധിപ്പിക്കും. അടുത്തിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സുഖ യാത്ര ശുഭ യാത്ര

ഇതുവരെ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലാണ് വിലങ്ങുകള്‍ കരുതിയിരുന്നത്. ഇനി ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലും വിലങ്ങുണ്ടാകുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞു.

 സുരക്ഷയാണ് പ്രധാനം

യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് പ്രധാനമെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പ്രതികരിച്ചു. അടുത്തിടെയായി യാത്രക്കിടെ സ്ത്രീകള്‍ക്കെതിരേ രണ്ട് അതിക്രമങ്ങളുണ്ടായതാണ് എയര്‍ ഇന്ത്യ ഇത്തരം നടപടിയിലേക്ക് കടക്കാന്‍ കാരണം.

സ്ത്രീകള്‍ക്കെതിരേ അതിക്രമം വര്‍ധിക്കുന്നു

ഡിസംബര്‍ 21ന് മുംബൈയില്‍ നിന്നു അമേരിക്കയിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ട വിമാനത്തില്‍ സഹയാത്രകയെ ഒരാള്‍ കടന്നുപിടിച്ചിരുന്നു. കൂടാതെ ഈ മാസം രണ്ടിന് മസ്‌കറ്റ്-ഡല്‍ഹി വിമാനത്തില്‍ എയര്‍ഹോസ്റ്റസിനെതിരേ കൈയേറ്റമുണ്ടായി. യാത്രക്കിടെ മോശമായി പെരുമാറുന്നത് വര്‍ധിച്ചിട്ടുണ്ടന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ പറഞ്ഞു.

കൈവിലങ്ങ് അവസാന അടവ്

പിടിയിലാവുന്നവരെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന് കൈമാറും. എയര്‍ ഇന്ത്യയുടെ ചട്ട പ്രകാരം കൈവിലങ്ങ് വയ്ക്കുക എന്നത് അവസാന നടപടിയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ മാത്രമേ വിലങ്ങ് വയ്ക്കു. അമേരിക്ക, സ്വീഡന്‍, ദക്ഷിണ ആഫ്രിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചിട്ടുണ്ട്.

English summary
With two cases of molestation in a fortnight by passengers, Air India has decided to keep restrainers like plastic handcuffs on all its flights to keep unruly flyers firmly seated in case their behaviour endangers the safety of the aircraft or other flyers. "We used to carry restrainers only on our international flights but will now have them on both domestic and international flights. All our aircraft will have two pairs of restraining devices," AI chairman Ashwani Lohani said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X