കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്ദരനായതുകൊണ്ടോ നല്ല ഇംഗ്ലീഷ് സംസാരിച്ചതുകൊണ്ടോ എല്ലാമായില്ല; പരിഹസിച്ച് ഗെഹ്ലോട്ട്, മറുപടി?

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ രാഷ്ട്രീയത്തിലെ വിമതനീക്കം കഴിഞ്ഞ ഏതാനും മണിക്കൂറുകളോളം രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതോടെ രാജസ്ഥാന്‍ പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ഗെഹ്ലോട്ടിനോട് ഉടക്കിയ സച്ചിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ഇതിന് പിന്നാലെ സച്ചിനെതിരെ വലിയ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍വരെ രംഗത്തെത്തിയിരുന്നു. സച്ചിന്‍ പൈലറ്റിന് കുറച്ച് കൂടി ക്ഷമിക്കാമെന്നാണ് ദിഗിവിജയ് സിംഗ് പറയുന്നത്. സച്ചിന്‍ പൈലറ്റ് എംപിയായി, കേന്ദ്രമന്ത്രിയായി, പാര്‍ട്ടി അധ്യക്ഷനായി, ഉപമുഖ്യമന്ത്രിയായി. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ പ്രായമെന്താണെന്നാണെന്നാണ് ദിഗ്വിജയ് സിംഗ് ചോദിച്ചത്. ഇതിന് പിന്നാലെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാമായെന്ന് കരുതരുത്

എല്ലാമായെന്ന് കരുതരുത്

നല്ല ഇംഗ്ലീഷ് ഭാഷയുണ്ടായതുകൊണ്ടോ കാണാന്‍ സുന്ദരനായതുകൊണ്ടോ എല്ലാമായെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. സച്ചിന്‍ പൈലറ്റിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഗെഹ്ലോട്ടിന്റെ പരിഹാസം. രാജ്യത്തിനായി നിങ്ങളുടെ ഹൃദയത്തിനുള്ളില്‍ എന്താണ് ഉള്ളത്, നിങ്ങളുടെ പ്രത്യയശാസ്ത്രം, നയങ്ങള്‍, പ്രതിബദ്ധത, എല്ലാമാണ് ഏറ്റവും പ്രധാനമെന്ന് അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

40 വര്‍ഷം

40 വര്‍ഷം

ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ട് 40 വര്‍ഷത്തോളമായി. പുതിയ തലമുറകളെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. ഭാവി ഇനി അവരുടെതാണ്. അവര്‍ നമ്മുടെ കാലത്ത് ചെയ്ത കാര്യങ്ങളിലൂടെ കടന്നുപോയിരുന്നെങ്കില്‍ അവര്‍ കേന്ദ്രമന്ത്രിമാരായോ സംസ്ഥാന പ്രസിഡന്റുമാരോ ആവാമായിരുന്നു. ഞാന്‍ എന്താണോ പറഞ്ഞതെന്ന് അവര്‍ക്ക് മനസിലായി കാണുമെന്ന് കരുതുന്നു- അശോക് ഗെഹ്ലോട്ട് പറഞ്ഞു. അതേസമയം, സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് ഗെഹ്ലോട്ട് ഇപ്പോള്‍ വിമര്‍ശിച്ചിരിക്കുന്നത്.

ബിജെപിയുടെ കുതിരക്കച്ചവടം

ബിജെപിയുടെ കുതിരക്കച്ചവടം

ഇതിനിടെ ബിജെപിക്കെതിരെയും അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. രാജസ്ഥാനില്‍ ബിജെപി നേതാക്കള്‍ കുതിരക്കച്ചവടം നടത്തിയതിന് തെളിവുണ്ടെന്ന് ഗെഹ്ലോട്ട് പറയുന്നു. അതുകൊണ്ടാണ് എംഎല്‍എമാരെ പത്ത് ദിവസത്തേക്ക് ഹോട്ടലിലേക്ക് മാറ്റിയതെന്നും അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ ഇവിടെയും നടക്കുമെന്ന് ഗെഹ്ലോട്ട് അറിയിച്ചു.

Recommended Video

cmsvideo
Hurt But Not Joining BJP Says Sachin Pilot | Oneindia Malayalam
ഗെഹ്ലോട്ട് ക്യാമ്പ്

ഗെഹ്ലോട്ട് ക്യാമ്പ്

അതേസമയം, നീണ്ട നാളത്തെ പോരാട്ടത്തിനൊടുവിലുള്ള വലിയ വിജയം ആഘോഷിക്കുകയാാണ് അശോക് ഗെഹ്ലോട്ടിന്റെ ക്യാമ്പ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീനമുള്ള രണ്ട് നേതാക്കളാണ് ഗെഹ്ലോട്ടും സച്ചിനും. എന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ സച്ചിന്റെ നേതൃത്വത്തില്‍ വിമത നീക്കം ശക്തമായതോടെ നേതൃത്വം സച്ചിനെ പുറത്താക്കുകയായിരുന്നു.

ദിഗ്വിജയ് സിംഗിന്റെ പക്ഷം

ദിഗ്വിജയ് സിംഗിന്റെ പക്ഷം

എന്നാല്‍ ഇതിനിടെ സച്ചിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയസിംഗും രംഗത്തെത്തി. സച്ചിന്‍ പൈലറ്റിന് കുറച്ച് കൂടി ക്ഷമിക്കാമെന്നാണ് ദിഗ്വിജയ് സിംഗിന്റെ പക്ഷം. സച്ചിന്‍ പൈലറ്റ് എംപിയായി, കേന്ദ്രമന്ത്രിയായി, പാര്‍ട്ടി അധ്യക്ഷനായി, ഉപമുഖ്യമന്ത്രിയായി. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ പ്രായമെന്താണെന്നാണെന്നാണ് ദിഗ്വിജയ് സിംഗ് ചോദിക്കുന്നു. സച്ചിന്‍ പൈലറ്റിന്റെ അധികാരമോഹമാണെന്ന് ദിഗ്വിദയ് സിംഗ് വളഞ്ഞ വഴിയില്‍ പറഞ്ഞുവെക്കുകയാണ്.

ക്ഷമ വേണമായിരുന്നു

ക്ഷമ വേണമായിരുന്നു

സച്ചിന്‍ പൈലറ്റ് ഇപ്പോഴും യുവ നേതാവാണ്. അദ്ദേഹത്തിന് കുറച്ച് കൂടി ക്ഷമ വേണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. എഎന്‍ഐയോട് പ്രതികരിക്കവെയായിരുന്നു ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശം. സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങള്‍ പാര്‍ട്ടി നടപടികള്‍ക്ക് വിരുദ്ധമാണെന്നും ഈ യുവ നേതാവിന് ഒട്ടും ക്ഷമയില്ലെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

 രാജസ്ഥാന്‍; അവിശ്വാസത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി, മേല്‍ക്കൈ കോണ്‍ഗ്രസിന് തന്നെയെന്ന് നേതൃത്വം രാജസ്ഥാന്‍; അവിശ്വാസത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി, മേല്‍ക്കൈ കോണ്‍ഗ്രസിന് തന്നെയെന്ന് നേതൃത്വം

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്

English summary
Handsome And good English is not everything, Ashok Gehlot mocks Sachin Pilot in a hilarious way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X