കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി; ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാരയില്‍ തീവ്രവാദികളും സുരക്ഷാ ഭടന്‍മാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടങ്ങുന്നു. പരിക്കേറ്റ ഒരു സിആര്‍പിഎഫ് ജവാന്‍ മരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി. ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്.

കുപ്‌വാരയില്‍ കഴിഞ്ഞ 60 മണിക്കൂറായി സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞദിവസം പരിക്കേറ്റ സിആര്‍പിഎഫ് ഭടനാണ് ഞായറാഴ്ച മരിച്ചത്. രണ്ട് സിആര്‍പിഎഫ് ഭടന്‍മാരും രണ്ടു പോലീസുകാരും നേരത്തെ കൊല്ലപ്പെട്ടിരുന്നു. എട്ട് സൈനികര്‍ക്ക് പരിക്കുണ്ട്.

Kas

മരിച്ച പോലെ കിടന്ന തീവ്രവാദി നടത്തിയ ആക്രമണം സൈന്യത്തിന് അപ്രതീക്ഷിതമായിരുന്നു. വെടിവെയ്പ്പ് ആരംഭിച്ചതോടെ ഒരു വീട് തകര്‍ന്നിരുന്നു. ഈ വീട്ടില്‍ പരിശോധന നടത്തുമ്പോള്‍ തീവ്രവാദിയെ മരിച്ച നിലയില്‍ കണ്ടു. എന്നാല്‍ ഇയാള്‍ മരിച്ചിരുന്നില്ല. സൈനികര്‍ എത്തിയ വേളയില്‍ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ഇപ്പോഴും വ്യക്തമല്ല. കുപ്‌വാരയിലെ ബാബാഗഡ് ഗ്രാമത്തില്‍ ഇപ്പോഴും അക്രമികള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് കരുതുന്നത്. എന്നാല്‍ ശനിയാഴ്ച രാത്രി അക്രമികളുടെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായിട്ടില്ല. പരിശോധന തുടരുകയാണ്.

മോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരമനല്ലമോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരമനല്ല

വെള്ളിയാഴ്ച പ്രദേശത്ത് ഒളിച്ചിരുന്ന രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. സൈന്യം പരിശോധന ശക്തമാക്കിയ വേളയില്‍ തീവ്രവാദികള്‍ തിരിച്ചടിക്കുകയായിരുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. സൈന്യം ഒരുപാട് വീടുകള്‍ തകര്‍ത്തുവെന്ന് പ്രദേശവാസികള്‍ പറയുന്നു. വെടിവെയ്പ്പ് ശക്തമായപ്പോള്‍ പ്രദേശവാസികള്‍ പലായനം ചെയ്തു. ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. ഒട്ടേറെ സാധാരണക്കാര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈനിക മേധാവി ജനറല്‍ ബിപില്‍ റാവത്ത് മേഖലയിലെ സുരക്ഷ ശനിയാഴ്ച വിലയിരുത്തിയിരുന്നു.

English summary
5 Security Personnel, 1 Civilian Killed In 60-Hour Encounter In J&K
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X