ഹന്ദ്വാര സംഘര്‍ഷം; പീഡനത്തിന് ഇരയായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഹന്ദ്വാരയില്വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നല്കിയ പെണ്‍കുട്ടി മജിസ്ട്രേറ്റിനു മുന്നില്‍ മറ്റൊരു മൊഴി നല്കി. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും സ്കൂള്‍ യൂണിഫോമിലുണ്ടായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ ബാഗ് തട്ടിപ്പറിക്കാനും അക്രമിക്കാനും ശ്രമിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി ഹന്ദ്വാര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ മൊഴി നല്കി.
ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. സംഭവദിവസം മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം സ്കൂള്‍ വിട്ടു വരുമ്പോള്‍ മാര്‍ക്കറ്റിലെ ബാത്ത്്റൂമില്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ സ്കൂള്‍ യൂണിഫോമിലുണ്ടായിരുന്ന രണ്ടു പേര് ചേര്‍ന്ന് ആക്രമിക്കുകയും ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

ഒരു സൈനികന് മകളെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പിന്നീട് ഈ മൊഴി പെണ്‍കുട്ടിതന്നെ പോലീസിനു മുന്നില്‍ തിരുത്തി. മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴി തിരുത്തിച്ചതെന്ന് മാതാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
പെണ്‍കുട്ടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്. നാട്ടുകാര്‍ സൈനികര്‍ക്കെതിരെ പ്രതിഷേധവും ആക്രമണവും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications