ഹന്ദ്വാര കലാപം: നാലാം ദിവസവും കടകളും സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുന്നു
ശ്രീനഗര്‍: ഹന്ദ്വാരയിലെ ആക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. നാലാം ദിവസവും കശ്മീരിലെ കടകളെല്ലാം അടഞ്ഞു കിടന്നു. മഹാരാജ് ഗുഞ്ജ്, നോവാട്ട, കന്യര്‍, റയന്‍വാരി, സഫ കദല്‍, ക്രല്‍കുഡ്, മൈഷുമ, എന്നീ പ്രദേശങ്ങളില്‍ ശക്തമായ നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീനഗറിലെ ഏഴ് പോലീസ് സ്‌റ്റേഷനുകീഴിലുള്ള പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണം പ്രഖ്യാപിച്ചു. നദിയുടെ തീരത്ത് ക്യാരംസ് കളിച്ചുകൊണ്ടിരുന്ന മൂന്ന് യുവാക്കളെ സിആര്‍പിഎഫ് ജവാന്മാര്‍ ഷാലിയാറിലെ ത്സലം നദിയിലേക്ക് തള്ളിയിട്ട് ഹബ കദലില്‍ സ്ഥിതി വീണ്ടും വഷളാക്കി.

പ്രകോപനങ്ങളൊന്നും ഇല്ലാതെയാണ് സൈന്യം ഇത്തരത്തില്‍ പെരുമാറുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അതിനിടെ പീഡനം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പുതിയ പ്രസ്താവനയുമായി രംഗതെത്തി. പീഡനം നടന്നിട്ടില്ലെന്ന് പെണ്‍കുട്ടി നേരത്തെ പറഞ്ഞത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് കുടുംബം വിശദീകരിച്ചു.
എല്ലാ പോയിന്റുകളിലും പോലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേര്‍ക്കാണ് കലാപത്തില്‍ പരിക്കുകള്‍ സംഭവിച്ചിരിക്കുന്നത്. കലാപങ്ങളും അക്രമങ്ങളും കൂടുതല്‍ മേഖലകളിലേക്ക് പടരുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications