ഹന്ദ്വാരയില്‍ പെണ്‍കുട്ടിയെ അപമാനിച്ച പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍: സംഭവം ഇങ്ങനെ
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഹരിന്ദ്വാരയില്‍ പെണ്‍കുട്ടിയെ അപമാനിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഹിലാല്‍ അഹമ്മദ് ബാണ്ഡെയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഇയാളെ പോലീസ് അറ്‌സ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
സൈനികര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് ഒരാഴ്ചയായി സ്ഥലത്ത് വന്‍ പ്രക്ഷോഭം നടന്നത്. ഈ മാസം 12നാണ് പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു.

പെണ്‍കുട്ടിയെ പ്രാഥമികാമാവശ്യം നിര്‍വഹിക്കാനായി സമീപത്തെ ശൗചാലയത്തില്‍ കയറി. പിന്നീട് രണ്ടുപേര്‍ ചേര്‍ന്ന് വലിച്ചു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. ഇതേ സമയം സൈനികരല്ല രണ്ടു യുവാക്കളാണ് തന്നെ ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി.
രണ്ടാമത്തെ പ്രതിക്കു വേണ്ടി പോലീസ് വ്യാപക തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് സൈനികരാണെന്നു ആരോപിച്ച് ഒരാഴ്ചയായി വടക്കന്‍ കാശ്മീരിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു. ഇതേ സമയം പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചതാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.












Click it and Unblock the Notifications