ഹന്ദ്വാര സംഭവം; പീഡിപ്പിച്ചത് സൈനീകന്‍ തന്നെയെന്ന് പെണ്‍കുട്ടി
ശ്രീനഗര്‍: ഹന്ദ്വാര സംഭവത്തില്‍ സൈന്യത്തിനെതിരെ പീഡനത്തിനിരായായ പെണ്‍കുട്ടിയുടെ മൊഴി. തന്നെ പീഡിപ്പിച്ചത് സൈനീകന്‍ തന്നെയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. സൈനീകന്‍ പീഡിപ്പിച്ചിട്ടില്ലെന്ന് നേരത്തെ മൊഴി നല്‍കിയത് പോലീസ്ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്നും പെണ്‍കുട്ടി പറഞ്ഞു.
കഴിഞ്ഞമാസം കശ്മീരിലെ ഹന്ദ്വാരയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനാറ് കാരിയായ പെണ്‍കുട്ടിയെ പൊതു ടോയ്‌ലെറ്റിന് സമീപത്ത് വെച്ച് സൈനീകന്‍ പീഡിപ്പിച്ചെന്ന വാര്‍ത്ത പരന്നതോടെ കശ്മീരില്‍ പ്രക്ഷോഭം ശക്തമായിരുന്നു. തുടര്‍ന്ന് ജനകൂട്ടതിനു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഒന്നടങ്ങിയിരിക്കെയാണ് സൈന്യത്തിനെതിരെ പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുന്നത്. കസ്റ്റഡിയിലിരിക്കുന്ന സമയത്ത് പോലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും സത്യം പുറത്തു പറഞ്ഞാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഒരു വനിത പോലീസ് ഉദ്യോഗസ്ഥ പറഞ്ഞതായും പെണ്‍കുട്ടി ആരോപിച്ചു.
27 ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയെ കോടതി ഇടപെടലിനെതുടര്‍ന്നാണ് മോചിപ്പിച്ചിരുന്നത്. മകള്‍ക്ക് 16 വയസ് മാത്രമാണ് പ്രായമെന്നും മൊഴിയെടുക്കുമ്പോള്‍ മകള്‍ തനിച്ചായിരുന്നെന്നും മാതാവ് പറഞ്ഞു. കേസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കുറ്റം ആരോപിച്ച പോലീസ് ഹിലാല്‍ അഹമ്മദ് ബൈണ്ടെ എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം സൈന്യത്തിനെതിരെ പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ ജനരോക്ഷം ഉയരുമെന്ന് കണക്കിലെടുത്ത് കശ്മീര്‍ താഴ്വരയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications