കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റവാളികളെ തൂക്കിലേറ്റുകയോ ഞങ്ങളെ വെടിവെച്ച് കൊല്ലുകയോ ചെയ്യൂ: കത്വ പെണ്‍കുട്ടിയുടെ അമ്മ

Google Oneindia Malayalam News

ശ്രീനഗര്‍: കത്വയില്‍ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതികരണവുമായി കുട്ടിയുടെ കുടുംബം. പീഡനക്കേസില്‍ കുറ്റവാളികളെ തൂക്കിലേറ്റുക അല്ലെങ്കില്‍ ഞങ്ങളെ വെടിവെച്ച് കൊലപ്പെടുത്തൂ എന്നാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ പ്രതികരണം. എന്‍ഡിടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം. കത്വ പീഡനക്കേസിന്റെ വിചാരണ കത്വയ്ക്ക് പുറത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ തീരുമാനം പുറത്തുവരാനിരിക്കെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം.

ജനുവരി ആദ്യമാണ് കത്വയില്‍ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കത്വ രസംഗ ഗ്രാമത്തിലെ ബക്കര്‍വാല്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥരും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും ഉള്‍പ്പെടെ എട്ട് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

 വെടിവെച്ചു കൊന്നേക്കൂ...

വെടിവെച്ചു കൊന്നേക്കൂ...

നീതിലഭിക്കില്ലെങ്കില്‍ ഞങ്ങളെ നാലുപേരെയും വെടിവെച്ചു കൊന്നേക്കു.. പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. അവര്‍ പുറത്തിറങ്ങിയാല്‍ ഞങ്ങളെ കൊലപ്പെടുത്തും. ഞങ്ങള്‍ നാലുപേര്‍ മാത്രമേയുള്ളൂ. എങ്ങോട്ടുപോകും, ഞങ്ങളുടെ വീടും മുഴുവന്‍ സ്വത്തും പോകും. കത്വ പെണ്‍കുട്ടിയുടെ അമ്മയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

 കേസിന്റെ വിചാരണ മാറ്റാന്‍

കേസിന്റെ വിചാരണ മാറ്റാന്‍

കത്വയില്‍ എട്ട് വയസ്സുകാരി പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് പിതാവ് കോടതിയോട് അപേക്ഷിച്ചിട്ടുള്ളത്. കുടും നേരിടുന്ന പ്രശ്നങ്ങളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് ഈ ആവശ്യം. ജമ്മു കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസിന്റെ വിചാരണ സമാധാനപരമായി നടക്കില്ലെന്നാണ് കുടുംബം ചൂണ്ടിക്കാണിക്കുന്നത്. കത്വയില്‍ അഭിഭാഷകര്‍ക്ക് എതിര്‍പ്പുകളുണ്ടെന്നും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 കേസ് ക്രൈംബ്രാഞ്ചിന്?

കേസ് ക്രൈംബ്രാഞ്ചിന്?

കത്വ കേസ് സംസ്ഥാന പൊലീസിലെ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യമാണ് പെണ്‍കുട്ടിയുടെ കുടുംബം മുന്നോട്ടുവക്കുന്നത്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം മതിയെന്ന് പറയാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ധമുണ്ടെന്നും പ്രാദേശിക നേതാക്കള്‍ പലതവണ വന്ന് ഇക്കാര്യം ചോദിച്ചുവെന്നും കുട്ടിയുടെ അമ്മയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സിബിഐ കേസ് അന്വേഷിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണെന്ന ചോദ്യമാണ് പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്നത്. സിബിഐ അന്വേഷണത്തിന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അവര്‍ ആരോപിക്കുന്നു. പരാതി ലഭിച്ച് അപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കില്‍ മകളെ രക്ഷിക്കാന്‍ കഴിയുമായിരുന്നു, എന്നാല്‍ അവര്‍ ഏഴ് ദിവസം കാത്തിരുന്നുവെന്നും അമ്മ ചൂണ്ടിക്കാണിക്കുന്നു.

 കേസ് സിബിഐയ്ക്കോ??

കേസ് സിബിഐയ്ക്കോ??


യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ കേസ് സിബിഐയ്ക്ക് വിടണമെന്നാണ് കുറ്റവാളികള്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെടുന്നത്. കേസിലെ മുഖ്യപ്രതിയായ സ‍ഞ്ജി റാം കോടതിയില്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. താന്‍ പെണ്‍കുട്ടിയ്ക്ക് മുത്തച്ഛനെപ്പോലെ ആയിരുന്നുവെന്നാണ് റാമിന്റെ വാദം. കേസിലെ എട്ട് കുറ്റവാളികളും കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യുപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും രണ്ട് പോലീസ് ഉദ്യോഗസ്ഥരും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കട്ടിയും ഉള്‍പ്പെടെ എട്ട് പേരാണ് കേസിലെ പ്രതികള്‍. ഭക്ഷണം പോലും നല്‍കാതെ ക്ഷേത്രത്തിനുള്ളില്‍ തടവിലാക്കിയാണ് കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയിട്ടുള്ളത്. ജനുവരി 17ന് ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കത്വ രസംഗ ഗ്രാമത്തിലെ ബക്കര്‍വാല്‍ സമുദായത്തില്‍പ്പെ
ട്ട പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിരുന്നു.

 വിചാരണ മാറ്റണം

വിചാരണ മാറ്റണം


കത്വാ കേസിന്റെ വിചാരണ ചണ്ഡിഗഡിലേക്ക് മാറ്റണമെന്നത് സംബന്ധിച്ച് സുപ്രീംകോടതി തിങ്കളാഴ്ച വിധിപറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുക. കേസിന്റെ വിചാരണ ചണ്ഡിഗഡിലേക്ക് മാറ്റണമെന്നുള്ള പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിക്ക് പുറമേ കേസ് സിബിഐയ്ക്ക് കൈമാറണമെന്നുള്ള പ്രതികളുടെ ഹര്‍ജിയും പരിഗണിച്ച ശേഷമായിരിക്കും കേസില്‍ വിധി പറയുക. പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതോടെ ന്യൂനപക്ഷ വിഭാഗമായ ബക്കര്‍വാല്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ കടുത്ത വിവേചനമാണുള്ളത്.

English summary
Hang the accused or shoot us, said the mother of the 8-year-old girl who was raped and murdered at Kathua in Jammu, in early January.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X