കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂക്കേണ്ടത് യാക്കൂബ് മേമനെയല്ലെന്ന് സല്‍മാന്‍ ഖാന്‍... പിന്നെ ആരെ?

Google Oneindia Malayalam News

മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊല്ലുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ യാക്കൂബ് മേമനെ അല്ല തൂക്കിക്കൊല്ലേണ്ടതെന്നാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ പറയുന്നത്.

യാക്കൂബ് മേമന്റെ സഹോദരനായ ടൈഗര്‍ മേമനാണ് കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍. അയാളെ കണ്ടെത്തിയാണ് വധശിക്ഷ നല്‍കേണ്ടതെന്നാണ് സല്‍മാന്റെ പക്ഷം. സഹോദരനാ ടൈഗറിനെ പോലെ വേണം എന്നാണ് സല്‍മാന്റെ പരിഹാസം. ട്വിറ്ററില്‍ സല്‍മാന്‍ കുറിച്ചിട്ട വാക്കുകള്‍ പുതിയ വിവാദത്തിനാണ് തുടക്കമിട്ടിരിയ്ക്കുന്നത്.

ടൈഗറിനെ തൂക്ക്

ജൂലായ് 26 ന് പുലര്‍ച്ചെ 1.52 നാണ് ഇത് സംബന്ധിച്ച് സല്‍മാന്റെ ആദ്യ ട്വീറ്റ് വരുന്നത്. ടൈഗറിനെ തൂക്കിക്കൊല്ല് എന്നായിരുന്നു അത്.

സഹോദരന് വേണ്ടി

ടൈഗറിന് വേണ്ടി സഹോദരന്‍ തൂക്കിക്കൊല്ലപ്പെടുന്നു. എവിടെയാണ് ടൈഗര്‍?

ടൈഗര്‍ എവിടെ

ടൈഗറിനെ കണ്ടുപിടിയ്ക്കൂ.

സഹോദരനായാല്‍ ഇങ്ങനെ വേണം

സഹോദരനായാല്‍ ഇങ്ങനെ വേണം എന്നാണ് സല്‍മാന്റെ പരിഹാസവും ആക്ഷേപവും.

എന്ത് ടൈഗര്‍, എങ്ങനത്തെ ടൈഗര്‍

എന്ത് ടൈഗര്‍, എങ്ങനത്തെ ടൈഗര്‍, എവിടെയാണ് ടൈഗര്‍...?

നിഷ്‌കളങ്കന്‍

ഒരു നിഷ്‌കളങ്കന്‍ കൊല്ലപ്പെടുന്നത് മനുഷ്യത്വം കൊല്ലപ്പെടുന്നതിന് തുല്യമാണ്.

സഹോദരനെയല്ല

ടൈഗറിനെ കണ്ടുപിടിയ്ക്കൂ... എന്നിട്ട് തൂട്ടിക്കൊല്ലൂ... അല്ലാതെ സഹോദരനെ അല്ല.

കടുവയല്ല പൂച്ച

ടൈഗര്‍ എവിടെയാണ് ഒളിച്ചിരിയ്ക്കുന്നത്. കടുവയില്ലെങ്കില്‍ ഒരു പൂച്ചയെങ്കിലും ഉണ്ടോ... നമുക്ക് ഒരു പൂച്ചയെയെങ്കിലും പിടിയ്ക്കാന്‍ പറ്റില്ലേ...?

മൂന്ന് ദിവസം

ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്യണമെന്ന് മൂന്ന് ദിവസമായി സല്‍മാന്‍ ആലോചിയ്ക്കുന്നതാണത്രെ. പേടിച്ചിരിയ്ക്കുകയായിരുന്നു. എന്നാല്‍ ഇതൊരു മനുഷ്യന്റെ കുടുംബത്തിന്റെ പ്രശ്‌നമായതിനാലാണ് ഇപ്പോഴെങ്കിലും പ്രതികരിയ്ക്കുന്നതെന്ന് സല്‍മാന്‍ പറയുന്നു.

തെറിവിളി

അയാളെ ആരും ടൈഗര്‍ എന്ന് വിളിയ്ക്കരുത്... അവനൊരിയ്ക്കലും അത് അര്‍ഹിയ്ക്കുന്നില്ല. ആ ഡാഷിനെ തൂക്കിക്കൊല്ല് എന്ന് പറഞ്ഞാണ് ട്വീറ്റുകളുടെ പരമ്പര സല്‍മാന്‍ അവസാനിപ്പിയ്ക്കുന്നത്.

English summary
Actor Salman Khan took to micro-blogging site Twitter to oppose the death penalty of 1993 Mumbai serial blasts convict Yakub Memon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X