Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർഭയ ബലാത്സംഗ കേസ്; പ്രതികളെ തൂക്കാൻ ആരാച്ചാർ മീററ്റിൽ നിന്ന്... സന്നദ്ധത അറിയിച്ചത് നിരവധി പേർ!

ദില്ലി: നിർഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ജനുവരി 22ന് ഏഴ് മണിക്ക് തീഹാർ‌ ജയിലിൽ വെച്ചാണ്. പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള ആരാചാരാകാൻ നിരവധി പേർ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരുന്നു. എന്നാൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള ആരാചാരാണ് പ്രതികളെ തൂക്കിലേറ്റുക.

ഉത്തർപ്രദേശ് ജയിൽ വകുപ്പാണ് ആരാച്ചാരെ നൽകുന്നത്. തിഹാർ ജയിൽ അധികൃതർ ഇത് സംബന്ധിച്ച് കത്ത് കൈമാറിയിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ നടപ്പാക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ തിഹാർ ജയിലിന്റെ ഡയറക്ടർ ജനറലിന് കത്തയച്ചിരുന്നു. അക്ഷയ്സിംഗ്, പവന്‍ ഗുപ്ത, വിനയ് സിംഗ്, മുകേഷ് സിംഗ് എന്നീ പ്രതികളെയാണ് തൂക്കിലേറ്റുന്നത്.

Jail

പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് വ്യക്തികൾ രംഗത്തെത്തിയെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. തിഹാർ ജയിൽ അധികൃതരായിരുന്നു ഇത് വ്യക്തമാക്കിയിരുന്നത്. ഇതിന് പുറമെ ദില്ലി, ​ഗുരു​ഗ്രാം, മുംബൈ, ഛത്തീസ്​ഗണ്ഡ്, കേരളം, ഛത്തീസ്​ഗണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് കത്തുകൾ ലഭിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും ലണ്ടനിൽ നിന്നും സന്നദ്ധത അറിയിച്ച് കത്ത് ജയിൽ അധികൃതർക്ക് ലഭിച്ചിരുന്നു.

എന്നാൽ നറുക്കെടുപ്പ് വീണത് ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള ആരാചാർക്കാണ്. ഇതിന് മുമ്പ് വധശിക്ഷ നടപ്പിലാക്കിയപ്പോഴും മീററ്റ് ജയിലിൽ നിന്നുള്ള ആരാച്ചാരുടെ സേവനമാണ് ഉപയോഗപ്പെടുത്തിയത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് ‌ഡിസംബർ പതിനാറിനാണ് ദില്ലിയിൽ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി ക്രൂരമായി കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+