കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ ജീവിതവും സിനിമയാകുന്നു; ലേഡി സൂപ്പർസ്റ്റാറാകാൻ വിദ്യാ ബാലൻ

  • By Desk
Google Oneindia Malayalam News

മുംബൈ: നമ്മെ വിട്ടുപിരിഞ്ഞ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ജീവിതവും വെള്ളിത്തിരയിൽ. ബോളിവുഡിലെ പ്രശ്‌സ്ത സംവിധായകനായ ഹന്‍സല്‍ മേഹ്ത ആണ് ചിത്രം ഒരുക്കുന്നത്. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങവെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആപ്രോജക്ട് ഉപേക്ഷിച്ചെങ്കിലും മറ്റൊരു സിനിമ ഹൽസൽ പ്രഖ്യാപിക്കുകയായിരുന്നു.

ഓരോ റോളും ചെയ്യാന്‍ തന്റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിദ്യാ ബാലനാണ് ശ്രീദേവിയുടെ വേഷത്തിലെത്തുക എന്ന സൂചനയാണ് ലഭിക്കുന്നത്. ഇ തിനായി സംവിധായകന്‍ വിദ്യയെ സമീപിച്ചതായും അറിയുന്നു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും ഇത് അവർക്കുള്ള സമർപ്പണമാണെന്നും അദ്ദേഹം പറഞ്ഞു.

മോഹിത് മാര്‍വയുടെ വിവാഹ സത്ക്കാരം

മോഹിത് മാര്‍വയുടെ വിവാഹ സത്ക്കാരം

ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ദുബായിൽ വച്ചായിരുന്നു മരണപ്പെട്ടത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ച അബിനേത്രിയായിരുന്നുശ്രീദേവി. ലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

മരണത്തിലും വിവാദം

മരണത്തിലും വിവാദം

1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വര്‍ഷത്തിന് ശേഷം 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ വന്നത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ മാം (MOM) ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. മകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ശ്രീദേവിയുടെ വിയോഗവും. ശ്രീദേവി മരിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങലാണ് ഉടലെടുത്തത്. മരണത്തിന് പിന്നിൽ കൊലപാതകമാണെന്നും മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു.

ബാത്ടബ്ബിൽ ബോധരഹിതയായി വീണു

ബാത്ടബ്ബിൽ ബോധരഹിതയായി വീണു

കുളിമുറിയിലെ ബാത്ടബ്ബില്‍ ബോധരഹിതയായി വീണ് തന്നെയാണ് ശ്രീദേവി മരിച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് വിവാദങ്ങൾ കെട്ടടങ്ങിയത്. മരിക്കുമ്പോള്‍ ശ്രീദേവിയുടെ പ്രായം 54 വയസ്സാണ്. എന്നാല്‍ കാഴ്ചയില്‍ ഒരിക്കലും അത്ര പ്രായം പറയില്ല. ചെറുപ്പവും ചുറുചുറുക്കും സൗന്ദര്യവും അതീവ ശ്രദ്ധയോടെ സൂക്ഷിക്കുന്ന നടിയാണവര്‍. ഈ പ്രായത്തിലും ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണുകളില്‍ ഒരാള്‍. സൗന്ദര്യത്തിലെ ആ അമിത ശ്രദ്ധയാണ് നടിയെ പെട്ടെന്ന് മരണം കീഴടക്കാന്‍ കാരണമെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു.

എൺപതുകളിലെ കത്തുന്ന സൗന്ദര്യം

എൺപതുകളിലെ കത്തുന്ന സൗന്ദര്യം

80കളിലെ കത്തുന്ന സൗന്ദര്യമുള്ള നായികയായിരുന്നു ശ്രീദേവി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുടെ സൗന്ദര്യത്തിന് വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. മൂക്കിലും ചുണ്ടിലുമടക്കം ശ്രീദേവി നടത്തിയ പ്ലാസ്റ്റിക് സര്‍ജറികളും മുഖത്തെ മാറ്റങ്ങളും പല തവണ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുമുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. താന്‍ യോഗവഴിയും ടെന്നിസ് കളിച്ചുമാണ് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതെന്നും ഫാസ്റ്റ് ഫുഡോ മധുരവും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങളോ കഴിക്കാത്തത് കൊണ്ടാണ് ആരോഗ്യവതിയായിരിക്കുന്നത് എന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നത്. ശരീരം തടിക്കാതിരിക്കാന്‍ കൊഴുപ്പ് വലിച്ച് കളയല്‍ ഉള്‍പ്പെടെ താരം ചെയ്തിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പർട്ട് ചെയ്തിരുന്നു.

English summary
Hansal Mehta wants Vidhya Balan to play the late Sridevi in her biopic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X