കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലും വര്‍ഗീയ കലാപം, ഹനുമാന്‍ ജയന്തിക്കിടെ കല്ലേറും ഏറ്റുമുട്ടലും, വാഹനങ്ങള്‍ കത്തിച്ചു!!

കലാപമേഖലയില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്

Google Oneindia Malayalam News

ജയ്പൂര്‍: ബീഹാറിനും ബംഗാളിനും പുറമേ രാജസ്ഥാനിലും വര്‍ഗീയ കലാപം കത്തിപ്പടരുന്നു. രാമനവമിക്കിടെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതിഗതികള്‍ അത്ര ശാന്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാനിലെ ജൈത്രനിലാണ് കലാപം ഉണ്ടായിരിക്കുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കല്ലെറിഞ്ഞുവെന്ന് പോലീസ് പറയുന്നു. ആറോളം വാഹനങ്ങള്‍ കലാപകാരികള്‍ കത്തിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. പല കടകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പോലീസുകാരുമുണ്ട്.

രാമ നവമി ഘോഷയാത്രക്കിടെ ആർഎസ്എസിന്റെ ക്രൂരത; കുളത്തിൽ കുളിക്കാനിറങ്ങിയ ഷാജഹാനെ തലക്കടിച്ച് കൊന്നു!രാമ നവമി ഘോഷയാത്രക്കിടെ ആർഎസ്എസിന്റെ ക്രൂരത; കുളത്തിൽ കുളിക്കാനിറങ്ങിയ ഷാജഹാനെ തലക്കടിച്ച് കൊന്നു!

1

അതേസമയം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ സുധീര്‍കുമാര്‍ സംഭവങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ജൈത്രനിലെ മാര്‍ക്കറ്റില്‍ വച്ച് ഹനുമാന്‍ ജയന്തിയുടെ ആഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറയുന്നു. റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കുറച്ച് പേര്‍ കല്ലെറിഞ്ഞതാണ് കലാപത്തിലേക്ക് നയിച്ചത്. മുസ്ലീങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍ കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപണമുണ്ട്. എന്നാല്‍ കല്ലെറിഞ്ഞവര്‍ക്കെതിരെ ജാഥയില്‍ പങ്കെടുത്തവരും തിരിച്ച് കല്ലെറിഞ്ഞതാണ് പ്രശ്‌നം വഷളാക്കിയതെന്ന് പോലീസ് പറഞ്ഞു.

2

ഇതോടെ സംഘര്‍ഷം പരിധി വിട്ടതായി പോലീസ് പറയുന്നു. വാഹനങ്ങളും കടകളും മാളുകളും ഇവര്‍ അഗ്നിക്കിരയാക്കി. ഇവരെ വമ്പന്‍ പോലീസ് സന്നാഹമെത്തിയാണ് പിന്തിരിപ്പിച്ചത്. ഇരുവിഭാഗങ്ങളിലുമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സംഭവസ്ഥത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഏത് നിമിഷവും പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ ബംഗാളിലും ബീഹാറിലും കലാപത്തെ വേണ്ടവിധത്തില്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ രാജസ്ഥാനില്‍ ആവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കലാപം ഉണ്ടാക്കാന്‍ മന:പ്പൂര്‍വം ചിലര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ചൈനീസ് അതിര്‍ത്തിയില്‍ തിരക്കിട്ട സൈനിക വിന്യാസം: ഇന്ത്യന്‍ നീക്കം ഡോക്ലാം ആവര്‍ത്തിക്കാതിരിക്കാന്‍!ചൈനീസ് അതിര്‍ത്തിയില്‍ തിരക്കിട്ട സൈനിക വിന്യാസം: ഇന്ത്യന്‍ നീക്കം ഡോക്ലാം ആവര്‍ത്തിക്കാതിരിക്കാന്‍!

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ നാശവും അക്രമവും! അതിന് കാരണവുമുണ്ട്... കാന്തപുരത്തിന്റെ വിവാദ പ്രസംഗംസ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ നാശവും അക്രമവും! അതിന് കാരണവുമുണ്ട്... കാന്തപുരത്തിന്റെ വിവാദ പ്രസംഗം

English summary
hanuman jayanti violence breaks out in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X