വാലില്‍ ട്രെയിന്‍,ഗദയ്ക്ക് പകരം പേന!ഇത് ന്യൂജെന്‍ ഹനുമാന്...ശിവസേനയുടെ ഭീഷണിയില്‍ ചിത്രം മായ്ച്ചു..
ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ കോളേജിലെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു.
മുംബൈ: ശിവസേനയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഐഐടി ബോംബെയിലെ വിവാദമായ ഹനുമാന്റെ ചിത്രം നീക്കം ചെയ്തു. ഹെഡ്സെറ്റും കൂളിംഗ് ഗ്ലാസുമെല്ലാം ധരിച്ച് ഗദയ്ക്ക് പകരം പേനയാണ് ചിത്രത്തിലെ ഹനുമാന്റെ കൈയിലുണ്ടായിരുന്നത്. ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന ശിവസേനയുടെ വാദത്തെ തുടര്‍ന്നാണ് ചിത്രം നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഐഐടിയിലെ കലാ സാംസ്കാരിക പരിപാടിയായ മൂഡ് ഇന്‍ഡിയോയുടെ ഭാഗമായി വരച്ച ഒട്ടേറെ ചുവര്ചിത്രങ്ങളിലൊന്നായിരുന്നു ഹനുമാന്റെ ചിത്രവും. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ശിവസേന ഇതിനെതിരെ രംഗത്തെത്തുകയും ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ കോളേജിലെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞശേഷം ചിത്രം നീക്കം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്.

വാലിനു പകരം മെട്രോ ട്രെയിന്‍...
കൈയില്‍ ഗദയ്ക്ക് പകരം പേന, ചെവിയില്‍ ഹെഡ്സെറ്റ്, നല്ല കിടിലന്‍ കണ്ണാടി, വാലിന് പകരം മെട്രോ ട്രെയിന്‍, കൈയില്‍ നിറയെ ബാന്‍ഡുകള്‍, കഴുത്തില്‍ ടൈ എന്നിവയൊക്കെയാണ് ഐഐടിയിലെ ഹനുമാന് ചിത്രത്തെ വിവാദമാക്കിയത്.

പരിപാടി നടത്തില്ലെന്ന് ഭീഷണി
കോളേജ് ക്യാമ്പസിനകത്തെ ചിത്രം വിവാദമായതോടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന നേതാക്കള്‍ രംഗത്തെത്തി. ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ കോളേജിലെ നടക്കുന്ന മൂഡ് ഇന്‍ഡിഗോ കള്‍ച്ചറല്‍ ഫെസ്റ്റ് തടയുമെന്നും ശിവസേന ഭീഷണിപ്പെടുത്തി.

കോളേജിലേക്ക് ശിവസേനയുടെ മാര്‍ച്ച്...
ചിത്രം മത വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ശിവസേന ഐഐടിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

ചിത്രം നീക്കം ചെയ്തു...
പ്രതിഷേധം ശക്തമായതോടെ സംഘാടകരായ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞു. തുടര്‍ന്ന് ക്യാമ്പസില്‍ നിന്ന് ചിത്രം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രം വരച്ചതാരാണെന്ന് വെളിപ്പെടുത്താന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications