കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലില്‍ ട്രെയിന്‍,ഗദയ്ക്ക് പകരം പേന!ഇത് ന്യൂജെന്‍ ഹനുമാന്‍...ശിവസേനയുടെ ഭീഷണിയില്‍ ചിത്രം മായ്ച്ചു..

ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ കോളേജിലെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

മുംബൈ: ശിവസേനയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഐഐടി ബോംബെയിലെ വിവാദമായ ഹനുമാന്റെ ചിത്രം നീക്കം ചെയ്തു. ഹെഡ്‌സെറ്റും കൂളിംഗ് ഗ്ലാസുമെല്ലാം ധരിച്ച് ഗദയ്ക്ക് പകരം പേനയാണ് ചിത്രത്തിലെ ഹനുമാന്റെ കൈയിലുണ്ടായിരുന്നത്. ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന ശിവസേനയുടെ വാദത്തെ തുടര്‍ന്നാണ് ചിത്രം നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഐഐടിയിലെ കലാ സാംസ്‌കാരിക പരിപാടിയായ മൂഡ് ഇന്‍ഡിയോയുടെ ഭാഗമായി വരച്ച ഒട്ടേറെ ചുവര്‍ചിത്രങ്ങളിലൊന്നായിരുന്നു ഹനുമാന്റെ ചിത്രവും. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ശിവസേന ഇതിനെതിരെ രംഗത്തെത്തുകയും ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ കോളേജിലെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞശേഷം ചിത്രം നീക്കം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്.

വാലിനു പകരം മെട്രോ ട്രെയിന്‍...

വാലിനു പകരം മെട്രോ ട്രെയിന്‍...

കൈയില്‍ ഗദയ്ക്ക് പകരം പേന, ചെവിയില്‍ ഹെഡ്‌സെറ്റ്, നല്ല കിടിലന്‍ കണ്ണാടി, വാലിന് പകരം മെട്രോ ട്രെയിന്‍, കൈയില്‍ നിറയെ ബാന്‍ഡുകള്‍, കഴുത്തില്‍ ടൈ എന്നിവയൊക്കെയാണ് ഐഐടിയിലെ ഹനുമാന്‍ ചിത്രത്തെ വിവാദമാക്കിയത്.

പരിപാടി നടത്തില്ലെന്ന് ഭീഷണി

പരിപാടി നടത്തില്ലെന്ന് ഭീഷണി

കോളേജ് ക്യാമ്പസിനകത്തെ ചിത്രം വിവാദമായതോടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന നേതാക്കള്‍ രംഗത്തെത്തി. ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ കോളേജിലെ നടക്കുന്ന മൂഡ് ഇന്‍ഡിഗോ കള്‍ച്ചറല്‍ ഫെസ്റ്റ് തടയുമെന്നും ശിവസേന ഭീഷണിപ്പെടുത്തി.

കോളേജിലേക്ക് ശിവസേനയുടെ മാര്‍ച്ച്...

കോളേജിലേക്ക് ശിവസേനയുടെ മാര്‍ച്ച്...

ചിത്രം മത വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ശിവസേന ഐഐടിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

ചിത്രം നീക്കം ചെയ്തു...

ചിത്രം നീക്കം ചെയ്തു...

പ്രതിഷേധം ശക്തമായതോടെ സംഘാടകരായ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞു. തുടര്‍ന്ന് ക്യാമ്പസില്‍ നിന്ന് ചിത്രം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രം വരച്ചതാരാണെന്ന് വെളിപ്പെടുത്താന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല.

English summary
A painting bearing resemblance to the Hindu deity Hanuman had to be erased from a wall at the Indian Institute of Technology, following objections from Shiv Sena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X