കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണ്...... മുസ്ലീമും ദളിതനുമല്ല..... വീണ്ടും വിവാദവുമായി ബിജെപി മന്ത്രി!!

Google Oneindia Malayalam News

Recommended Video

cmsvideo
ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണെന്ന് ബിജെപി മന്ത്രി | Oneindia Malayalam

ലഖ്‌നൗ: ഹനുമാന്‍ ഏത് വിഭാഗക്കാരനാണെന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ പൊരിഞ്ഞ പോരിലാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഹനുമാന്‍ ദളിതനാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരിയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണെന്നാണ് ചൗധരി പറയുന്നത്. ഹനുമാന്റെ സ്വഭാവ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം ജാട്ട് വിഭാഗക്കാരനാണെന്ന് വ്യക്തമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു വ്യക്തിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍, അവന്‍ ആരെന്ന് പോലും നോക്കാതെ പ്രശ്‌നത്തില്‍ ഇടപെടുന്നവരാണ് ജാട്ട് വിഭാഗത്തിലുള്ളത്. ഹനുമാന്‍ രാമനെ സഹായിച്ച രീതി ഇതിന് ഉദാഹരണമാണ്.

1

സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞിട്ടും, തനിക്ക് സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ കാര്യമാക്കാതെയാണ് ഹനുമാന്‍ ശ്രീരാമനെ സഹായിച്ചത്. ഇത് അദ്ദേഹം ജാട്ട് വിഭാഗക്കാരനാണെന്ന് ഉറപ്പിക്കുന്ന കാര്യമാണെന്നും ചൗധരി പറഞ്ഞു. ഒരാളുടെ വ്യക്തിത്വത്തില്‍ നിന്നോ പെരുമാറ്റത്തില്‍ നിന്നോ അയാള്‍ ഏത് വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. നേരത്തെ ബിജെപി കൗണ്‍സിലര്‍ ബുക്കാല്‍ നവാബ് ഹനുമാന്‍ മുസ്ലീമാണെന്നായിരുന്നു പറഞ്ഞത്. മുസ്ലീം വിഭാഗത്തിലെ റഹ്മാന്‍, റംസാന്‍, തുടങ്ങിയ പേരുകള്‍ ഹനുമാനില്‍ നിന്ന് വന്നതാണെന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. ബിജെപിയുടെ മുന്‍ എംപി സാവിത്രി ഭായ് ഫൂലെ ഹനുമാന്‍ ദളിതനും മനുവാദികളുടെ അടിമയാണെന്നുമാണ് അവകാശപ്പെട്ടത്.

രാഹുലിന്റെ അടുത്ത ലക്ഷ്യം ബീഹാര്‍..... നീക്കങ്ങള്‍ തുടങ്ങി... എന്‍ഡിഎ പൊളിയും!!രാഹുലിന്റെ അടുത്ത ലക്ഷ്യം ബീഹാര്‍..... നീക്കങ്ങള്‍ തുടങ്ങി... എന്‍ഡിഎ പൊളിയും!!

സോഷ്യല്‍ മീഡിയയെ പ്രചാരണ വേദിയാക്കി രാഹുല്‍ ഗാന്ധി..... 2019ല്‍ ഹൈടെക് തന്ത്രങ്ങള്‍!!സോഷ്യല്‍ മീഡിയയെ പ്രചാരണ വേദിയാക്കി രാഹുല്‍ ഗാന്ധി..... 2019ല്‍ ഹൈടെക് തന്ത്രങ്ങള്‍!!

English summary
hanuman was a jat says bjp minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X