കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം ഉടൻ? ക്ഷേത്രത്തിന് ശിലകളൊരുക്കാൻ 250 വിദഗ്ധ തൊഴിലാളികളെത്തുമെന്ന് ഹനുമാൻയാദവ്!

Google Oneindia Malayalam News

ലഖ്നൗ: അയോധ്യയിലെ തർക്കഭൂമിയിൽ വിധി വന്നതിന് പിന്നാലെ രാമക്ഷേത്രം ഉടനുണ്ടാകുമെന്ന പ്രതീക്ഷ നൽകി രാമജന്മഭൂമി ന്യാസ് നിർമാണശാലയിലെ സുരക്ഷാപ്രമുഖ് ഹനുമാൻയാദവ്. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള കല്ലുകളിൽ കൊത്തുപണി നടത്തുന്നതിന് രണ്ടാഴ്ചയ്ക്കുള്ളിൽ 250 വിദഗ്ധ തൊഴിലാളികളെത്തുമെന്ന് അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ചരിത്ര വിധി; അയോധ്യയിൽ സുരക്ഷ വർധിപ്പിച്ചു, 72 പേർക്കെതിരെ കേസ്, സുരക്ഷയ്ക്ക് 4000 സിആർപിഎഫ് ഭടന്മാർചരിത്ര വിധി; അയോധ്യയിൽ സുരക്ഷ വർധിപ്പിച്ചു, 72 പേർക്കെതിരെ കേസ്, സുരക്ഷയ്ക്ക് 4000 സിആർപിഎഫ് ഭടന്മാർ

രാജസ്ഥാനിലെ ഭരത്പുർ, ഉത്തർ പ്രദേശിലെ മിർജാപുർ, ഗുജറാത്തിലെ സോമപുര എന്നിവിടങ്ങളിൽനിന്നാണ് തൊഴിലാളികളെ എത്തിക്കുകയെന്നും അദ്ദേഹം കൂട്ടിചേചർത്തു. ഗുജറാത്തിലെ 10 തൊഴിലാളികളാണ് ഇത്രയും കാലം കല്ലുപണി നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്ര നിർമാണം മൂന്നുമാസത്തിനുള്ളിൽ തുടങ്ങുമെന്നതിനാൽ ഇനി പണി വേഗത്തിലാക്കണം. 250 വിദഗ്ധ തൊഴിലാളികളെയെങ്കിലും എത്തിക്കാനാണ് ശ്രമമെന്നാണ് ഹനുമാൻയാദവ് വ്യക്തമാക്കിയത്.

ന്യാസിനെ നിർമാണ പ്രവൃത്തി ഏൽപ്പിക്കുമെങ്കിൽ സന്തോഷം

ന്യാസിനെ നിർമാണ പ്രവൃത്തി ഏൽപ്പിക്കുമെങ്കിൽ സന്തോഷം


സർക്കാരുണ്ടാക്കാൻ പോകുന്ന ട്രസ്റ്റ് രാമജന്മഭൂമി ന്യാസിനെ നിർമാണ പ്രവൃത്തി ഏൽപ്പിക്കുമെങ്കിൽ സന്തോഷം. അല്ലെങ്കിൽ ഇതുവരെ നടത്തിയ പ്രവൃത്തികളുടെ ഫലം സർക്കാറിന് ട്രസ്റ്റ് വിട്ടു നൽകും. രാമജന്മഭൂമിയിൽ രാമന് മഹത്തരമായ ക്ഷേത്രം മാത്രമാണ് ന്യാസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തർക്കഭൂമിയിൽ ‘രാം ലല്ല'യ്ക്കായി നിർമിക്കേണ്ട ക്ഷേത്രത്തിന്റെ മാതൃക രാമജന്മഭൂമി ന്യാസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ വലിയ രൂപം വിഎച്ച്പി ഓഫീസിലും ചെറുരൂപം നിർമാണ കാര്യശാലയിലും പ്രദർശനത്തിനുണ്ട്.

ഗുജറാത്തിലെ ശിൽപ്പികൾ

ഗുജറാത്തിലെ ശിൽപ്പികൾ


സുപ്രീംകോടതി വിധിയുടെ മുന്നോടിയായി സംഘപരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ നിർദേശ പ്രകാരം കൊത്തുപണികൾ താത്‌കാലികമായി നിർത്തിയിരുന്നു. ശില്പികൾ സ്വദേശമായ ഗുജറാത്തിലേക്കും പോയി. ഇതിനെതിരേ ചില സന്ന്യാസിമാരിൽ എതിർപ്പുമുണ്ടായി. അനുകൂല വിധി വന്നതോടെ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത് ഈ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ്.

വിഎച്ച്പിയുടെ ഉന്നതല യോഗം

വിഎച്ച്പിയുടെ ഉന്നതല യോഗം

രാമക്ഷേത്രനിർമാണത്തിനുള്ള തുടർപ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാലോചിക്കാൻ വിഎച്ച്പിയുടെ ഉന്നതതല യോഗം വൈകാതെ ചേരുമെന്ന് മേഖലാ വക്താവ് ശരത് ശർമ പറഞ്ഞിരുന്നു. അതേസമയം അയോധ്യ തർക്കഭൂമി കേസിൽ വിധി വന്ന പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേർക്കെതിരെ കേസെടുത്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചു.

നാലായിരത്തോളം സിആർപിഎഫ് ഭടന്മാർ

നാലായിരത്തോളം സിആർപിഎഫ് ഭടന്മാർ

നാലായിരം നാലായിരം സിആർപിഎഫ് ഭടന്മാരെ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്. മതസ്പർധ വളർത്തുന്ന വിധം സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരമം നടത്തുന്നത് ശക്തമായി പോലീസ് നിരീക്ഷിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിനാഥ് ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതിനിടെ അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പുമുണ്ട്.

English summary
Hanuman Yadav says 250 skilled laborers will go to work on the Ram temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X