ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പ്!!! വിജയം ഉറപ്പിച്ച് ബിജെപി!! പ്രതീക്ഷ വിടാതെ കോൺഗ്രസ്!!
അഹമ്മദാബാദ്: ഗുജറാത്തിൽ ഒഴിവു വന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിൽ അനിശ്ചിതത്വം തുടരുന്നു. ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അകദേശം വിജയം ഉറപ്പിച്ചപ്പോൾ കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിന്റെ വിജയത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ഉലകനായകൻ ബിഗ് ബോസ് ഷോ വിടുന്നു ? !!! പിന്നിൽ അണ്ണാ ഡിഎംകെയല്ല !!!കാരണം മറ്റൊന്നു!!!
പട്ടോലിനെ ബിജെപി കളത്തിലിറക്കിയിരിക്കുന്നത് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന എംഎൽഎ യെയാണ്.

മൂന്ന് സീറ്റുകൾ
ഗുജറാത്തില്‍ രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകളാണ് ഉള്ളത്. നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒരു സീറ്റിലും അനായാസം ജയിക്കാം. ബി.ജെ.പിയുടെ രണ്ട് സീറ്റുകളില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായും, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മത്സരിക്കു. കോണ്‍ഗ്രസിന്റെ സീറ്റില്‍ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പട്ടേലും.

എംഎൽഎമാരുടെ കൂറ് മാറ്റം
കോൺഗ്രസിനെ തകിടം മറിച്ചത് എംഎൽഎ മാരുടെ കൂറ് മാറ്റമായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആറ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇവരില്‍ ഒരാളെ പട്ടേലിനെതിരായി ബിജെപി കളത്തിലിറക്കിയിട്ടുണ്ട്. ഇതോടെ പട്ടേലിന്, ജയിക്കാനുള്ള 45 എംഎല്‍എമാരുടെ പിന്തുണ കിട്ടുമോയെന്ന കാര്യത്തില്‍ സംശയമുയര്‍ന്നു.

അമിത് ഷായുടെ വിമർശനം
ഗുജറാത്തിലെ 44 എഎൽഎമാരെ ബെംഗളൂരുവിൽ രഹസ്യമായി പാർപ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ദേശീയ അധൃക്ഷൻ അമിത് ഷാ രംഗത്തെത്തിയിരുന്നു. എന്തിനാണ് കോൺഗ്രസ് എംഎൽഎമാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് അമിത്ഷാ ചോദിച്ചിരുന്നു

കൂറുമാറ്റ ഭീഷണി
വീണ്ടും എംഎൽഎമാരുടെ ഭാഗത്ത് നിന്ന് കൂറുമാറ്റം മുണ്ടാകുമെന്നുള്ള വിവരത്തെ തുടർന്ന് നാല്പത്തിനാല് എംഎല്‍എമാരെ കൂട്ടത്തോടെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് മാറ്റിയിരുന്നു.പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെ എംഎല്‍മാര്‍ ഗുജറാത്തില്‍ തിരിച്ചെത്തി.

ഗുജറാത്തിലും രഹസ്യ കേന്ദ്രത്തിൽ
ഇന്ന് പുലര്‍ച്ചയോടെ ഗുജറാത്തിലെത്തിയ എംഎൾഎമാരെ അഹ്മദാബില്‍ നിന്ന് 77 കിലോ മീറ്റര്‍ അകലെയുള്ള മറ്റൊരു റിസോര്‍ട്ടിലേക്ക് മാറ്റി. നാളെ രാവിലെ വോട്ട് ചെയ്യാനായി എംഎല്‍എമാരെ ഒന്നിച്ച് നിയമസഭ മന്ദിരത്തില്‍ എത്തിക്കും. നിലവിൽ 51 എംഎല്‍മാര്‍ കോണ്‍ഗ്രസിനുണ്ട്. ഇതില്‍ മുന്‍ മുഖ്യന്ത്രി ശങ്കര്‍ സിംഗ് വഗേലയടക്കം ഏഴ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്യും എന്നുറപ്പാണ്.

പ്രതീക്ഷ വിടാതെ കോൺഗ്രസ്
കോൺഗ്രസിന്റെ ഒപ്പമുള്ള നാല്പ്പത്തില് എം.എല്‍.എമാരുടെയും എന്‍.സി.പി, ജെ.ഡി.യു എന്നീ പാര്‍ട്ടികളുടെ നാല് എം.എല്‍.എമാരുടെയും പിന്തുണ പട്ടേലിന് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ കോണ്ഗ്രിസിനൊപ്പമുള്ള നാല്പ്പതിനാല് എംഎല്‍എമാരില്‍ ചോര്‍ച്ചയുണ്ടാകുമെന്ന അവകാശ വാദമാണ് ബിജെപി ഉയര്‍ത്തുന്നത്.