ആദ്യ ശമ്പളം 50 രൂപ, ഇന്ന് ഒരു പാട്ടിന് 3 കോടിക്ക് മേലെ; 58ാം വയസ്സിൽ എആർ റഹ്മാന്റെ ആസ്തി എത്രയാണെന്നോ?
സംഗീത ലോകത്തെ മാന്ത്രികനായ എ ആർ റഹ്മാന്റെ 58ാം പിറന്നാളാണ് ഇന്ന്. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ നിരവദി ഭാഷകളിലെ സിനിമകൾക്ക് അദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്. റോജാ സിനിമയിൽ ചെയ്ത സംഗീതമാണ് റഹ്മാനെ ശ്രദ്ധേയമാക്കുന്നത്. അന്ന് 25000 രൂപ പ്രതിഫലത്തിനാണ് റഹ്മാൻ റോജ സിനമയ്ക്ക് സംഗീതം ചെയ്ത്.
ഇന്ന് ഒരു പാട്ടിന് കോടികളാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. മൂന്ന് കോടിയോളം രൂപയാണ് അദ്ദേഹം ഒരു പാട്ട് ചെയ്യാൻ വാങ്ങുന്നതെന്നാണ് എന്നാണ് വിവരം. ലൈവ് പെർഫോമൻസുകൾക്ക് ഒരു കോടി മുതൽ രണ്ട് കോടി വരെയാണ് റഹ്മാൻ പ്രതിഫലം വാങ്ങുന്നത്. ആഡംബര വസതികളും വാഹനങ്ങളും സ്വത്തുക്കളും ഉൾപ്പെടെ 2100 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി എന്നാണ് വിവരം.

നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ റെക്കോർഡ് പ്ലേയർ ഓപ്പറേറ്ററായി പ്രവർത്തിച്ചതിന് ലഭിച്ച 50 രൂപയാണ് തന്റെ ആദ്യ ശമ്പളം എന്ന് റഹ്മാൻ പറഞ്ഞിരുന്നു. ആഡംബരത്തോടുള്ള റഹ്മാൻ്റെ ഇഷ്ടം വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്കും നീളുന്നു. 93.87 ലക്ഷം രൂപ വിലയുള്ള ഒരു വോൾവോ എസ്‌യുവി, 1.08 കോടി രൂപ വിലയുള്ള ജാഗ്വാർ, 2.86 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് എന്നിവയുൾപ്പെടെയുള്ള കാറുകളുടെ ശ്രദ്ധേയമായ ശേഖരം അദ്ദേഹത്തിൻ്റെ ഗാരേജിലുണ്ട്.
ലോസ് ഏഞ്ചൽസിൽ ഒരു ആഡംബര ഭവനവും റഹ്മാൻ്റെ ഉടമസ്ഥതയിലുണ്ട്. സ്റ്റുഡിയോ ഉൾപ്പെടുന്നതാണ് ഈ വസതി. മുംബൈയിലും ലണ്ടനിലും മ്യൂസിക് സ്റ്റുഡിയോ ഉണ്ട്. 11-ാം വയസ്സിൽ മാസ്റ്റർ ധന്‌രാജിൻ്റെ ശിക്ഷണത്തിലാണ് റഹ്മാൻ്റെ സംഗീതരംഗത്തെ യാത്ര ആരംഭിച്ചത്.
പിന്നീട് അദ്ദേഹം മലയാളത്തിലെ പ്രശ്സ്ത സംഗീതസംവിധായകൻ എം കെ അർജുനൻ്റെ ഓർക്കസ്ട്രയിൽ തൻ്റെ കഴിവുകൾ മെച്ചപ്പെടുത്തി, ഇളയരാജ, രമേഷ് നായിഡു തുടങ്ങിയ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചു. 1992-ൽ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ വലിയ ബ്രേക്ക് ലഭിച്ചത്. അത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിക്കുകയും ചെയ്തു.
മലയാളം, തമിഴ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്ന ആർ കെ ശേഖറിന്റെ മകനായി 1967 ജനുവകി 6 ന് ചെന്നൈയിൽ ആണ് റഹ്മാൻ ജനിച്ചത്. റോജയ്ക്ക് മുൻപ് മുന്നൂറിലേറെ പരസ്യ ജിംഗിളുകൾക്ക് റഹ്മാൻ സംഗീതം നൽകിയിട്ടുണ്ട്. റോജയിലൂടെ കരിയറിൽ വഴിത്തിരിവുണ്ടായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. രണ്ട് ഓസ്കാർ, രണ്ട് ഗ്രാമി അവാർഡുകൾ, ബാഫ്ത പുരസ്കാരം, നാല് ദേശീയ പുരസ്കാരം, 15 ഫിലിം ഫെയർ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.












Click it and Unblock the Notifications