തലൈവര്‍ രജനിക്ക് ഇന്ന് 70ാം പിറന്നാള്‍; തമിഴകം ആഘോഷത്തില്‍, ആശംസയുമായി പ്രധാനമന്ത്രി
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ഇന്ന് 70 വയസ്. 31ന് രാഷ്ട്രീയ പ്രഖ്യാപനം നടടത്താനിരിക്കെ പിറന്നാളാഘോഷങ്ങള്‍ക്ക് ഇത്തവണ മാറ്റ് കൂടും. പിറന്നാളിനൊടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്ടിലാകെ നടത്തും. കൂടാതെ പിറന്നാള്‍ ദിനത്തില്‍ മറ്റെന്തെങ്കിലും പ്രഖ്യാപനം നടത്തുമോ എന്നുള്ള കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രാവിലെ നടക്കുന്ന ആഘോഷത്തില്‍ പങ്കെടുത്ത് രജനി നാളെ സിരുത്തൈ സംവിധാനം ചെയ്യുന്ന അണ്ണാത്തെ പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദിലേക്ക് തിരിക്കും. 60 ശതമാനത്തോളം പൂര്‍ത്തിയാക്കിയ ചിത്രം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും ഒരുക്കുന്നത്.
അതേസമയം, രജനിയുടെ പാര്‍ട്ടിയുടെ പ്രധാന ഭാരവാഹികളെ തീരുമാനിക്കുന്നതിനുള്ള അനൗപചാരിക ചര്‍ച്ചയും നാളെ രാവിലെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. രജനിയുടെ ഉറ്റതോഴനും രാഷ്ട്രീയ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന തമിഴുരുവി മണിയന്‍, പാര്‍ട്ടി രൂപീകരണ സമിതി ചീഫ് കോര്‍ഡിനേറ്റര്‍ അര്‍ജുന രാമമൂര്‍ത്തി എന്നിവരെ കൂടാതെ രജനി മക്കള്‍ മണ്‍ട്രം ഭാരവാഹികളും പങ്കെടുത്തേക്കുമെന്നാണ് സൂചന. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനായി ഇതുവരെ രജനി തിരഞ്ഞെടുപ്പ് കമ്മിഷന സമീപിച്ചിട്ടില്ല. മാര്‍ച്ച് മാസത്തിലാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്നേക്കും. അതിന് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടിക്ക് അംീകാരം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്.
അതേസമയം, 70 പിറന്നാള്‍ ആഘോഷിക്കുന്ന രജനിക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പ്രിയപ്പെട്ട രജനീകാന്ത് ജിക്ക് സന്തോഷപൂര്‍ണമായ ജന്മദിനം നേരുന്നെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) യുടെ കോര്‍ഡിനേറ്റര്‍ കൂടിയായ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വവും രജനികാന്തിനെ തമിഴില്‍ പിറന്നാള്‍ ആശംസ ട്വീറ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications