അമേരിയ്ക്കയില്‍ വെടിവപ്പ് നടത്തിയ ആ നിഗൂഢ യുവദമ്പതിമാര്‍... തഷ്വീന്‍ എന്ന സുന്ദരി
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ 14 പേരുടെമരണത്തിന് കാരണമായ വെടിവപ്പിന് പിന്നില്‍ ആരെന്ന് മനസ്സിലാക്കാനും അവരെ വെയിവച്ച് കൊല്ലാനും പോലീസിന് അധികം സമയം വേണ്ടിവന്നിരുന്നില്ല. അമേരിയ്ക്കന്‍ മുസ്ലീങ്ങളെ മൊത്തം സംശയത്തിന്റെ നിഴലിലേയ്ക്ക് നിര്‍ത്തിയ ആ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് യുവ ദമ്പതിമാരായിരുന്നു.
സയ്യിദ് റിസ്വാന് ഫാറൂഖ്, ഭാര്യ തഷ്വീന്‍- വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് വര്‍ഷം. ആറ് മാസം മാത്രം പ്രായമായ കുഞ്ഞ്. ആ കുഞ്ഞിനെ വീട്ടില്‍ വിട്ടിട്ടാണ് രണ്ട് പേരും ചേര്‍ന്ന് കൂട്ടക്കുരുതിയ്ക്ക് ഇറങ്ങിത്തിരിച്ചത്.
സുന്ദരിയായിരുന്നു തഷ്വീന്‍ മാലിക്. പാകിസ്താനിലെ രെു കോടീശ്വര കുടുംബത്തിലെ അംഗം. പഠിച്ചതും വളര്‍ന്നതും എല്ലാം സൗദിയില്‍. എല്ലാം ഒരു സാധാരണ പെണ്‍കുട്ടിയെ പോലെ. മുള്ടാനിലെ ബഹാവുദ്ദീന്‍ സഖറിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫാര്‍മസിയില്‍ ബിരുദവും നേടി.
ബിരുദത്തിനിടെയായിരുന്നു തഷ്വീന്‍ മതവിശ്വാസങ്ങള്ക്കനിസരിച്ച് ജീവിതം നിര്‍ണയിക്കാന്‍ തുടങ്ങിയത്. പിന്നീടത് തീവ്രവാദത്തിന്റെ രീതിയിലേയ്ക്ക് വളര്‍ന്നു. ശിരോവസ്ത്രം ധരിയ്ക്കാത്ത തന്റെ ചിത്രങ്ങള്‍ പോലും സര്‍വ്വകലാശാലയിലെ രേഖകളില്‍ നിന്ന് മാറ്റി. 29 വയസ്സായിരുന്നു പോലീസിന്റെ വെടിയേറ്റ് മരിയ്ക്കുമ്പോള്‍ തഷ്വീന്റെ പ്രായം.
ഭര്‍ത്താവ് ഫാറൂഖിന് 28 വയസ്സാണ് പ്രായം. ചിക്കാഗോയില്‍ ആണ് ജനിച്ചതും വളര്‍ന്നതും. പാകിസ്താനില്‍ തന്നെയാണ് ഇയാളുടെ കുടുംബത്തിന്റേയും വേരുകള്‍. ചിക്കാഗോയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോയി ചെയ്ത് വരികയായിരുന്നു.
സൗദിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് കരുതുന്നത്. വിവാഹം കാലിഫോര്‍ണിയയില്‍ വച്ചായിരുന്നു. ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തവരും അടുത്ത പരിചയക്കാരും എല്ലാം വല്ലാത്ത ഞെട്ടലിലാണ്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications