Father's Day Malayalam Wishes: അച്ഛന്റെ കരുതലിന് പകരമല്ല ഒന്നും, ഫാദേഴ്സ് ഡേയുടെ പ്രാധാന്യം, ആശംസകളറിയിക്കാം
എല്ലാ വര്‍ഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടുമുള്ള അച്ഛന്‍മാരുടെ ദിവസമാണ്, അതെ നാളെ ജൂണ്‍ 16 ന് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആചരിക്കാനിരിക്കുകയാണ്. ഈ ദിവസം നമ്മുടെ അച്ഛനെയും അവരുടെ ത്യാഗങ്ങളെയും ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അച്ഛന്‍മാര്‍ക്കായി സര്‍പ്രൈസുകള്‍ തയ്യാറാക്കിയും സമ്മാനങ്ങള്‍ നല്‍കിയും ആളുകള്‍ ഈ ദിവസം ആഘോഷിക്കുന്നു.
ഫാദേഴ്സ് ഡേ കാര്‍ഡുകള്‍ ഉണ്ടാക്കുന്നത് മുതല്‍ ആഡംബര ഭക്ഷണത്തിനായി അച്ഛനെ കൊണ്ടുപോകുന്നത് വരെ പല തരത്തില്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നു. യുഎസ് നിശ്ചയിച്ച ദിവസമാണ് ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഫാദദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ തനതായ തീയതികളും പാരമ്പര്യങ്ങളും ഉണ്ട്. എന്തായാലും, എല്ലാ രാജ്യങ്ങളും ഒരു പിതാവിന്റെ പങ്കിനെയും അതിന്റെ പ്രാധാന്യത്തെയും തിരിച്ചറിയുന്നു എന്നതാണ് വാസ്തവം.

ചരിത്രം
1908-ല്‍ പടിഞ്ഞാറന്‍ വിര്‍ജീനിയയില്‍ ആണ് ഫാദേഴ്‌സ് ഡേയുടെ ആരംഭം. പിതാക്കന്മാരുടെ ത്യാഗങ്ങള്‍ ആഘോഷിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആദ്യ പരിപാടി അവിടെയുള്ള ഒരു പള്ളി നടത്തിയിരുന്നു. ഫെയര്‍മോണ്ട് കല്‍ക്കരി കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച 362 പേരുടെ സ്മരണാര്‍ത്ഥം ഞായറാഴ്ച പ്രഭാഷണമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഇത് ഒരു വാര്‍ഷിക പരിപാടിയല്ലെങ്കിലും വാഷിംഗ്ടണിലെ സ്പോക്കെയ്നിലെ സോനോറ സ്മാര്‍ട്ട് ഡോഡ് വര്‍ഷം തോറും ഒരു പ്രത്യേക ദിനം നല്‍കി പിതാക്കന്മാരെ ആദരിക്കാന്‍ ആഗ്രഹിച്ചു. വൈഎംസിഎയോടും സ്പോക്കെയ്ന്‍ മന്ത്രിയോടും അവര്‍ തന്റെ ആശയം നിര്‍ദ്ദേശിച്ചു ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച 'ഫാദേഴ്സ് ഡേ' ആക്കാന്‍ അസോസിയേഷനും അവരും സമ്മതിച്ചു.
അങ്ങനെ, 1910 ജൂണ്‍ 19 ന് ആദ്യത്തെ പിതൃദിനം ആഘോഷിച്ചു. 1966-ല്‍, പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സന്റെ കീഴില്‍ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആഘോഷിക്കാന്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. 1972-ല്‍, പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണിന്റെ കീഴില്‍, ഫാദേഴ്സ് ഡേയെ ഔദ്യോഗിക ദേശീയ അവധിയാക്കി കോണ്‍ഗ്രസ് ഒരു നിയമം പാസാക്കുകയും ചെയ്തു.
മിക്ക രാജ്യങ്ങളും ഈ തീയതി അനുസരിച്ച് ഫാദേഴ്സ് ഡേ പിന്തുടരുന്നു. എന്നാല്‍ മറ്റ് പല രാജ്യങ്ങളിലും സാംസ്‌കാരിക പ്രാധാന്യമുള്ള തീയതികളില്‍ ഫാദേഴ്സ് ഡേ ആചരിക്കുന്നു. ജര്‍മ്മനിയില്‍, ഫാദേഴ്സ് ഡേ വാറ്റെര്‍ടാഗ് എന്നറിയപ്പെടുന്നു. ഈസ്റ്ററിന് 39 ദിവസങ്ങള്‍ക്ക് ശേഷം അസന്‍ഷന്‍ ദിനത്തിലാണ് ഇത് ആഘോഷിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ അസന്‍ഷന്‍ ആഘോഷത്തില്‍ ഒരു പിതൃപരമായ ഘടകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വയലുകളിലോ പാര്‍ക്കുകളിലോ വനങ്ങളിലോ ഒത്തുകൂടിയാണ് വാട്ടര്‍ടാഗ് ആഘോഷിക്കുന്നത്. ഇറ്റലിയില്‍ മാര്‍ച്ച് 19 നാണ് പിതൃദിനം ആചരിക്കുന്നത്. പിതാക്കന്മാരുടെ രക്ഷാധികാരിയായ സെന്റ് ജോസഫ്‌സ് ഡേയുടെ അതേ ദിവസം വരുന്നതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്. ഇറ്റലിയുടെ വിവിധ ഭാഗങ്ങള്‍ ഈ ദിവസം വളരെ സവിശേഷമായ രീതിയില്‍ ആഘോഷിക്കുന്നു.
ബ്രസീലില്‍, പിതാക്കന്മാരുടെ രക്ഷാധികാരി കൂടിയായ സെന്റ് ജോക്കിംസ് ഡേയുടെ അതേ ദിവസമാണ് പിതൃദിനം വരുന്നത്. ഇത് ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്. ചിക്കന്‍, പന്നിയിറച്ചി, ബീഫ് മുതലായവ ഉപയോഗിച്ച് വലിയ ബാര്‍ബിക്യൂകള്‍ തയ്യാറാക്കി ഈ ദിവസം കുടുംബങ്ങള്‍ ഇത് വിരുന്നിനായി ഒത്തുകൂടുന്നു.
ഫാദേഴ്‌സ് ഡേ ആശംസകള്‍ നേരാം
അച്ഛാ, ഞാന്‍ ഇത് പലപ്പോഴും പറയാറില്ല, പക്ഷേ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നമ്മള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും നിങ്ങളെ ഞാന്‍ വിലമതിക്കുന്നു, പിതൃദിനാശംസകള്‍.

പ്രിയപ്പെട്ട പപ്പാ, നിങ്ങളെപ്പോലെ ഒരു റോള്‍ മോഡല്‍ എന്റെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. പിതൃദിനാശംസകള്‍.
എന്റെ നായകന്‍, എന്റെ സുഹൃത്ത്, നിങ്ങളും നിങ്ങളുടെ മാര്‍ഗനിര്‍ദേശവും കാരണം ഞാന്‍ മികച്ച വ്യക്തിയാണ്. എന്റെ പ്രിയപ്പെട്ട അച്ഛന് പിതൃദിനാശംസകള്‍.
ബൈക്ക് ഓടിക്കാനും ചെരുപ്പ് കെട്ടാനും എന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഓടാനും എന്നെ പഠിപ്പിച്ച ആ മനുഷ്യന് പിതൃദിനാശംസകള്‍

നിങ്ങള്‍ അമ്മയ്ക്ക് ഒരു മികച്ച പങ്കാളിയും എനിക്ക് ഒരു അത്ഭുതകരമായ മനുഷ്യനുമാണ്. പിതൃദിനാശംസകള്‍.
ഞാനൊരു അച്ഛനായപ്പോഴാണ് എന്റെ അച്ഛന്റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുന്നത്, പിതൃദിനാശംസകള്‍.
എല്ലാ പിതാക്കന്മാരെയും സൃഷ്ടിക്കാന്‍ ദൈവം ഒരു പര്‍വതത്തിന്റെ ശക്തിയും നിത്യതയുടെ ക്ഷമയും എടുത്തു. നിങ്ങളെ എന്റെ അച്ഛനായി കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. പിതൃദിനാശംസകള്‍.












Click it and Unblock the Notifications