Independence Day Wishes In Malayalam: അറിയാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രസവിശേഷതകള്‍, ആശംസ അറിയിക്കാം
കച്ചവടത്തിനായി വന്നവരാല്‍ നൂറ്റാണ്ടുകള്‍ ഭരിക്കപ്പെട്ട് ഒടുവില്‍ ധീരമായ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമുള്ള നാടാണ് നമ്മുടെ രാജ്യം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ അടയാളപ്പെടുത്തലായാണ് എല്ലാവര്‍ഷും ആഗസ്റ്റ് 15 ന് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയിലാണ് ഇന്ത്യ സ്വതന്ത്രമാകുന്നത്.
76 സ്വതന്ത്ര വര്‍ഷങ്ങളാണ് രാജ്യം പൂര്‍ത്തിയാക്കുന്നത്. ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ ജീവനും ജീവിതവും സമര്‍പ്പിച്ച നിരവധി സമരസേനാനികളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. പല നാട്ടുരാജ്യങ്ങളായി വിഭജിച്ച് നിന്നിരുന്ന ഇന്ത്യ സ്വാതന്ത്ര്യത്തിനായി ജാതിമതഭേദമന്യേ ഒന്നിച്ച് നിന്നത് ലോകചരിത്രത്തിലെ തന്നെ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട ഏടുകൡലൊന്നാണ്.

1700-കളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ ദൃശ്യമായിരുന്നു. 1857 ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യസമരത്തോടെയാണ് രാജ്യത്ത് സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നത്. ഗാന്ധിജിയുടെ വരവ് സ്വാതന്ത്ര്യപോരാട്ടങ്ങള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കി. ഭഗത് സിംഗും ആസാദും കൊളുത്തി വെച്ച വിപ്ലവത്തിന്റെ ജ്വാലക്കും പിന്തുണയേറി.
വിവിധ വിഭാഗങ്ങള്‍ ജനങ്ങള്‍ സ്വാതന്ത്ര്യം എന്ന ഒറ്റലക്ഷ്യത്തിനായി അണിനിരക്കുകയായിരുന്നു. വിഭാഗീയതയിലൂടെ സമരത്തെ പൊളിക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടവും സ്വീകരിച്ചു. ചില നാട്ടുരാജാക്കന്‍മാരുടേയും ദിവാന്‍മാരുടേയും പിന്തുണയും ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. ഇതിനിടെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചു. ക്വിറ്റിന്ത്യാ സമരവും കയ്യൂരും പുന്നപ്ര വയലാറും രാജ്യത്തിനാകെ പ്രചോദനമായി.
മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ പൊതു നിസഹകരണം, അഹിംസാ മാര്‍ഗത്തിലുള്ള സമരം തുടങ്ങിയ ആശയങ്ങള്‍ക്കും സ്വീകാര്യത ലഭിച്ചു. മഹാത്മാ ഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ ഐക്കാണായി മാറി. ണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, റെഡ് ഫോര്‍ട്ട് വിചാരണ തുടങ്ങിയ സംഭവവികാസങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം വേഗത്തിലാക്കി.
1947 ഓഗസ്റ്റ് 14 അര്‍ധരാത്രിയില്‍ നെഹ്‌റു ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസംഗത്തില്‍ ഇന്ത്യ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. 'നമ്മള്‍ വിധിയുമായി പോരാടി വിജയിച്ചു. ഇപ്പോള്‍ നമ്മുടെ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമായിരിക്കുന്നു. അര്‍ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റു,' എന്നായിരുന്നു നെഹ്‌റുവിന്റെ വാക്കുകള്‍.
ഈ ദിവസത്തിന്റെ ഓര്‍മ്മക്കായി എല്ലാ വര്‍ഷവും, ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയോടെ രാജ്യം മുഴുവന്‍ സ്വാതന്ത്ര്യം ആഘോഷിച്ച് വരുന്നു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ദേശീയ പതാക നെഞ്ചില്‍ പതിച്ച് ദേശഭക്തിഗാന മത്സരങ്ങളും ക്വിസും നടത്തിയും പായസം വിതരണം ചെയ്തുമാണ് സ്‌കൂളുകളിലും ക്ലബുകളിലും ആഘോഷം.
സ്വാതന്ത്ര്യദിനത്തില്‍ കൈമാറേണ്ട ആശംസകളും മുദ്രാവാക്യങ്ങളും നോക്കാം.
- സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍, ആ ധീരരുടെ സ്മരണയില്‍ ഒരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാം
- നാനാത്വത്തില്‍ ഏകത്വം എന്നതായിരിക്കണം നമ്മുടെ മുഖമുദ്ര, എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍
- ഇന്ത്യ ഒരു ആശയമാണ്, അതിനെ വിഭജിക്കാന്‍ ഒന്നിനേയും അനുവദിക്കരുത്
- സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്ര്യം തന്നെ അമൃതം
- ഒരൊറ്റ ജനത, ഒരൊറ്റൊരിന്ത്യ, എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍












Click it and Unblock the Notifications