Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ണ്ണം വാരി വിതറും, അകമ്പടിയായി ശബ്ദവും; ശ്രദ്ധേയമായി ഗൂഗിളിന്‍റെ ന്യൂ ഇയര്‍ ഡൂഡിള്‍

കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ് നിന്ന ഒരു വര്‍ഷം കടന്നു പോവുമ്പോല്‍ എല്ലാ മറന്നുകൊണ്ട് പ്രത്യാശയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ജനിതക മാറ്റം വന്ന വൈറസിന്‍റെ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറെ കരുതലോടെയാണ് ലോകം ഈ പുതുവര്‍ഷ രാത്രി ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് വാക്സിന്‍ ലഭ്യമായി കടന്നു പോയ വര്‍ഷത്തിലെ ദുരിതങ്ങളില്‍ നിന്നും കരകയറാന്‍ കയറുമെന്ന പ്രതീക്ഷയാണ് പുതുവത്സരത്തില്‍ ഏവരും പങ്കുവെക്കുന്നത്. പുതുവത്സര ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് ഏറെ രസകരമായ ഡൂഡിളുമായി ഗൂഗിളും രംഗത്ത് എത്തിയിട്ടുണ്ട്.

google-

ആഘോഷത്തിന് വര്‍ണപ്പൊലിമയേകാന്‍ വര്‍ണങ്ങള്‍ വാരി വിതറുകയും ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഡൂഡിളാണ് ഗൂഗിള്‍ ഈ പുതുവത്സരത്തിന് ഒരുക്കിയിരിക്കുന്നത്. പ്രസിദ്ധമായ സെർച്ച് എഞ്ചിൻ ലോഗോയുടെ മധ്യത്തിൽ, 2020 നെ പ്രതിനീധികരിക്കുന്നു ഒരു ക്ലോക്ക് . അക്ഷകങ്ങള്‍ വര്‍ണലൈറ്റുകളാല്‍ കൂടുതല്‍ തിളങ്ങുകയും ചെയ്യുന്നു. സെര്‍ച്ച് എഞ്ചിനിലെ ക്ലോക്കിൽ ക്ലിക്കുചെയ്യുമ്പോൾ, അത് ദിവസത്തെ സംബന്ധിച്ച വിശദാംശങ്ങളിലേക്കും അതിന്റെ പിന്നിലെ ചരിത്രത്തിലേക്കും നിങ്ങളെ കൊണ്ടുപോകുന്നു.

പേജ് തുറന്നു വരുമ്പോള്‍ തന്നെ വര്‍ണ്ണക്കടലാസുകള്‍ സ്ക്രീനിലേക്ക് പറന്നിറങ്ങുന്നു. സ്ക്രീനില്‍ വലതു വശത്ത് കാണുന്ന കോൺ‌ഫെറ്റി കോണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ശബ്ദത്തോടെ പൊട്ടുകയും സ്ക്രീനിലേക്ക് വര്‍ണ്ണക്കടലാസുകള്‍ വിതറുകയും ചെയ്യുന്നു. ഈ പുതുവത്സരവുമായി ബന്ധപ്പെട്ട് മറ്റ് നിരവധി കൗതുകങ്ങളും തങ്ങളുടെ ഉപയോഗ്താക്കള്‍ക്കായി ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+