Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് വന്‍ നേട്ടം; രാജ്ഭര്‍ തിരിച്ചെത്തി... ഇത്തവണ യുപി തൂത്തുവാരും, ഒപ്പം ചിരാഗ് പാസ്വാനും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിക്ക് വലിയ നേട്ടമായി എസ്ബിഎസ്പി എന്‍ഡിഎ സഖ്യത്തില്‍ തിരിച്ചെത്തി. ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി.

ചൊവ്വാഴ്ച എന്‍ഡിഎ യോഗം നടക്കാനിരിക്കുകയാണ്. ഈ യോഗത്തില്‍ രാജ്ഭര്‍ പങ്കെടുത്തേക്കും. കൂടാതെ ബിഹാറില്‍ നിന്നുള്ള ചിരാഗ് പാസ്വാനും എത്തിയേക്കും. ഇദ്ദേഹത്തെ ജെപി നദ്ദ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപി വളരെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍ പ്രദേശും ബിഹാറും. ഈ സംസ്ഥാനങ്ങളില്‍ കരുത്ത് കാട്ടാനായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

sbsp-join-nda

എസ്ബിഎസ്പിയുടെ പുതിയ നീക്കം എസ്പിക്ക് കനത്ത തിരിച്ചടിയാണ്. ഇതുവരെ എസ്പി സഖ്യത്തിലായിരുന്നു ഓം പ്രകാശ് രാജ്ഭറിന്റെ പാര്‍ട്ടി. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും തുടര്‍ന്നാണ് എന്‍ഡിഎയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചതെന്നും രാജ്ഭര്‍ പ്രതികരിച്ചു. നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം സമൂഹിക നീതിക്ക് വേണ്ടി പ്രയത്‌നിക്കുമെന്നും രാജ്ഭര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിക്കൊപ്പം ചേര്‍ന്നാണ് രാജ്ഭര്‍ മല്‍സരിച്ചത്. ഒന്നാം യോഗി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രാജ്ഭര്‍ ബിജെപിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് 2021ല്‍ എന്‍ഡിഎ സഖ്യം വിടുകയായിരുന്നു. ശേഷം എസ്പിക്കൊപ്പം ചേര്‍ന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായില്ല. തുടര്‍ന്നാണ് മടങ്ങിയെത്തിയിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ മേഖലയില്‍ നിര്‍ണായക വോട്ട് ബാങ്കാണ് രാജ്ഭര്‍ സമുദായം. ഇവരെ കൂടെ നിര്‍ത്താന്‍ സാധിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകും. എസ്ബിഎസ്പി നേതാക്കള്‍ക്ക് ഉത്തര്‍ പ്രദേശ് മന്ത്രിസഭയില്‍ വീണ്ടും അവസരം നല്‍കാനും സാധ്യതയുണ്ട്. ഇതോടെ ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ സീറ്റ് നേടുക എന്ന കാര്യത്തില്‍ ബിജെപി ലക്ഷ്യം കാണുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014ല്‍ 72 സീറ്റ് എന്‍ഡിഎ സഖ്യത്തിന് ലഭിച്ചിരുന്നു. 2019ല്‍ നേരിയ കുറവ് സംഭവിച്ചു. യുപിയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നതാണ് ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രം. പ്രതിപക്ഷ ചേരിയില്‍ ഐക്യനിര കൊണ്ടുവരാന്‍ ശ്രമം നടക്കവെയാണ് മറുഭാഗത്ത് ചെറുപാര്‍ട്ടികളെ ബിജെപി അടുപ്പിക്കുന്നത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമം നടക്കുന്നുണ്ട്. എസ്പിയും കോണ്‍ഗ്രസുമെല്ലാം ഈ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ മായാവതിയുടെ ബിഎസ്പി മുഖം തിരിഞ്ഞുനില്‍ക്കുന്നു. മായാവതിയുടെ നിലപാട് ബിജെപിക്ക് ആശ്വാസമാണ്. അതിനിടെയാണ് എസ്പിയുടെ സഖ്യകക്ഷിയെ അടര്‍ത്താന്‍ സാധിച്ചത്. കൂടുതല്‍ ചെറുകക്ഷികളെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+