കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തെ അറസ്റ്റ് ചെയ്തതില്‍ സന്തോഷിക്കുന്ന ഒരാള്‍ ഇതാ... ഞാന്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി. ഐഎന്‍എക്‌സ് മീഡിയ കേസില്‍ മാപ്പ് സാക്ഷിയായ വ്യക്തിയാണ് ഇവര്‍. ചിദംബരത്തിനെതിരെ മൊഴി കൊടുത്തിരുന്നു ഇന്ദ്രാണി മുഖര്‍ജി. ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള ഏക കാരണവും ഇന്ദ്രാണിയുടെ മൊഴിയാണ്. ചിദംബരത്തെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും തുടര്‍നടപടികള്‍ താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു.

Indrani

മകള്‍ ഷീന ബോറയെ കൊന്ന കേസില്‍ വിചാരണ നേരിടുകയാണ് ഇന്ദ്രാണി മുഖര്‍ജി. കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രാണി പറഞ്ഞു. ചിദംബരത്തെ അറസ്റ്റ് ചെയ്ത ശേഷം ആദ്യമായിട്ടാണ് ഇന്ദ്രാണിയുടെ പ്രതികരണം വരുന്നത്. ഷീന ബോറ കേസില്‍ വിചാരണയുടെ ഭാഗമായി മുംബൈ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഴിമതി കേസിലെ അറസ്റ്റിനെ കുറിച്ച് ഇന്ദ്രാണി പ്രതികരിച്ചത്.

ഇന്ത്യയും ഇറാനും ഒന്നിക്കുന്നു; ദില്ലിയില്‍ ചര്‍ച്ച, അമേരിക്കന്‍ നീക്കം പൊളിക്കാന്‍ പുതിയ കരാര്‍ഇന്ത്യയും ഇറാനും ഒന്നിക്കുന്നു; ദില്ലിയില്‍ ചര്‍ച്ച, അമേരിക്കന്‍ നീക്കം പൊളിക്കാന്‍ പുതിയ കരാര്‍

ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് ക്രമവിരുദ്ധമായി ചിദംബരം ഇടപെട്ടുവെന്നാണ് ആരോപണം. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായിരുന്നു കമ്പനി ഉടമകള്‍. കാര്‍ത്തിക്ക് ചില സഹായങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനമന്ത്രിയായിരിക്കെ ചിദംബരം അനുമതി നല്‍കിയതെന്ന് ഇന്ദ്രാണി കഴിഞ്ഞവര്‍ഷം സിബിഐക്ക് മൊഴി കൊടുത്തിരുന്നു.

ഇതാണ് ചിദംബരത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. വിദേശത്ത് നിന്ന് 330 കോടി രൂപയാണ് ചട്ടംലംഘിച്ച് ഐഎന്‍എക്‌സ് മീഡിയ കമ്പനി സ്വീകരിച്ചത്. ഇന്ദ്രാണിയുടെ മൊഴി ലഭിച്ച ഉടനെ സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസമാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ റിമാന്റിലുള്ള ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

English summary
Happy News!! Indrani Mukerjea first replay to Chidambaram Arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X