Republic Day Wishes In Malayalam: അഭിമാനത്തോടെയും ആവേശത്തോടെയും ആശംസിക്കാം നമ്മുടെ റിപ്പബ്ലിക് ദിനം
നമ്മുടെ രാജ്യം ഒരു പരമാധികാര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്ന ദിനമാണ് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15 ന് ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെങ്കിലും സമഗ്രമായ ഒരു ഭരണഘടന ഉണ്ടാക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. സ്വാതന്ത്ര്യ ദിനം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് റിപ്പബ്ലിക്ക് ദിനവും.
എല്ലാ വർഷവും ഇന്ത്യക്കാർ അഭിമാനത്തോടെ ആഘോഷിക്കുന്ന വർഷമാണ് റിപ്പബ്ലിക്ക് ദിനം.രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിൽ വളരെ വർണാഭമായി റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാറുണ്ട്. റിപ്പബ്ലിക്ക ദിന റാലികൾ സംഘടിപ്പാക്കാറുണ്ട്. ഇന്ത്യയുടെ സൈനിക ശക്തി വ്യക്തമാക്കുന്ന പ്രകടനങ്ങളും നടക്കാറുണ്ട്.

സർവ സൈനാധിപനായ രാഷ്ട്രപതിയാണ് സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിക്കാറുള്ളത്. സർവ്വസൈന്യാധിപനായ രാഷ്ട്രപതിയാണ് സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിക്കുന്നത്. ഇത്തവണയും രാജ്യം വിവുപലമായ ആഘോഷങ്ങൾ സംഘടിപ്പിക്കും. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന ഈ ജീവിതത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം..
നമ്മുടെ രാജ്യത്തിന്റെ ഈ അഭിമാന നിമിഷം നമുക്കും ആഘോഷിക്കാം. നമ്മുടെ ധീര നായകർ, സ്വാതന്ത്ര്യ സമര സേനാനികൾ ചെയ്ത ത്യാഗങ്ങൾ ഓർമിക്കാം, എല്ലാവർക്കും ആശംസിക്കാം റിപ്പബ്ലിക്ക് ദിനം.
റിപ്പബ്ലിക് ദിന ആശംസകൾ
നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത തന്നെ വൈവിധ്യമാണ്, ആ വൈവിധ്യത്തിലും ഒരിമയോടെ കഴിയുന്ന, രാജ്യത്തെ അഭിമാനം കൊള്ളുന്ന ഓരോ പൗരനും സ്നേഹം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകൾ.
ഈ രാജ്യത്തിലെ പൗരന്മാരായതിൽ നമുക്ക് അഭിമാനിക്കാം. അഭിമാനത്തോടെ ആശസിക്കാം ഈ റിപ്പബ്ലിക്ക് ദിനം.
നമ്മുടെ മഹത്തായ രാജ്യത്തിന്റെ സ്വതാന്ത്ര്യ നേടി തന്ന സമാധാനത്തിലേക്ക് നയിച്ച നമ്മുടെ ധീരരായ നേതാക്കളെ ഈ റിപ്പബ്ലക്ക് ദിനത്തിൽ ഓർക്കാം. സന്തോഷത്തോടെ സ്നേഹത്തോടെ നേരുന്നു റിപ്പബ്ലിക്ക് ദിനം.
സ്വാന്ത്ര്യം നേടിത്തന്ന, നമുക്ക് അഭിമാനിക്കാനുള്ള അവസരം നേടിത്തന്ന, നമ്മുടെ ധീര നേതാക്കളെ നായകന്മാരെ നമുക്ക് ആദരവോടെ ഓർക്കാം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ അഭിമാനം കൊള്ളാം. രാജ്യത്തെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഓരോ പൗരനും റിപ്പബ്ലിക്ക് ദിനാശംസകൾ നേരട്ടെ...
മഹാന്മാർ ത്യാഗം സഹിച്ച് നേടിത്തന്ന സ്വാതന്ത്ര്യം മൂല്യത്തോടെ സംരക്ഷിക്കേണ്ടത് നമ്മുടെ കടയമാണ്. രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനം കൊള്ളം. രാജ്യത്തിന് വേണ്ടി നില കാെള്ളാം, ഈ രാജ്യത്തിന്റെ പൗരന്മാരയതിൽ നമുക്ക് അഭിമാനിക്കാം, എല്ലാവർക്കും റിപ്പബ്ലിക്ക് ദിനം ആശംസിക്കട്ടേ....












Click it and Unblock the Notifications