അധ്യാപക ദിനം 2023 ആശംസകള്‍: വീണ്ടുമൊരു സെപ്തംബര്‍ 5, ചരിത്രം അറിയാം, ആശംസകള്‍ അറിയിക്കാം
നാളെ സെപ്റ്റംബര്‍ അഞ്ച്. രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനം ആചരിച്ച് തുടങ്ങിയത്.
അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി അവ ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് അധ്യാപക ദിനാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം. സ്‌കൂളില്‍ പോകുന്ന ഒരു കുട്ടി തന്റെ ബാല്യവും കൗമാരവും ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് സ്‌കൂളില്‍ അധ്യാപകര്‍ക്കൊപ്പമായിരിക്കും.

അതിനാല്‍ തന്നെ അധ്യാപകര്‍ക്ക് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരാള്‍ക്കും തങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകും എന്ന് തീര്‍ച്ചയാണ്. നമ്മുടെ തെറ്റുകള്‍ തിരുത്തി നമ്മളെ നേര്‍വഴിക്കാന്‍ നയിക്കാന്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അധ്യാപകരെ ആദരിക്കാന്‍ പ്രത്യേകിച്ചൊരു ദിവസം മാറ്റി വെയ്ക്കേണ്ട ആവശ്യമില്ല.
എന്നാലും നമ്മളുടെ ജീവിതത്തില്‍ അവര്‍ക്ക് വേണ്ടിയും അല്‍പം സമയം മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്. അതിനായി മനസ് തുറന്ന് ആശംസ നേരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓരോ അധ്യാപക ദിനത്തിലും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അധ്യാപകര്‍ക്ക് ആശംസയര്‍പ്പിക്കാറുണ്ട്. ഈ അധ്യാപക ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് ആശംസകള്‍ നേരാം...
എന്റെ ജീവിതത്തില്‍ വഴിവിളക്കായി സ്വയം തെളിഞ്ഞ പ്രിയപ്പെട്ട അധ്യാപകന് ആശംസ
എല്ലാ അധ്യാപകര്‍ക്കും എന്റെ അധ്യാപക ദിനാശംസകള്‍
നിങ്ങളുടെ ശിക്ഷണം എന്നും എനിക്കൊരു പ്രചോദനമാണ്, ആശംസകള്‍
നിങ്ങളില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടേനെ, എന്നെ പ്രചോദിപ്പിച്ചതിനും മുന്നോട്ട് നയിച്ചതിനും നന്ദി, അധ്യാപക ദിനാശംസകള്‍
എന്റെ വിദ്യാര്‍ത്ഥി ജീവിതത്തിലെ ഏറ്റവും മികച്ച ഗുരുനാഥയാണ് നിങ്ങള്‍, ആശംസകള്‍
ഈശ്വരനേക്കാള്‍ മുകളിലാണ് നിങ്ങള്‍, മാതാ പിതാ ഗുരു ദൈവം... അധ്യാപക ദിനാശംസകള്‍
എന്നും എന്റെ പ്രിയപ്പെട്ട അധ്യാപകനായിരിക്കുന്നതിന് നന്ദി, ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകള്‍
ഗുരുവേ നമ:
എന്നും എനിക്ക് വഴികാട്ടിയായി കൂടെയുണ്ടാകണം, അധ്യാപക ദിനാശംസകള്‍












Click it and Unblock the Notifications