കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തില്ലല്ലോ.. കോൺഗ്രസിന് സന്തോഷമെന്ന് പി ചിദംബരം!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു രാജ്യസഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചും കോണ്‍ഗ്രസിനെ നാണക്കേടിലാക്കിയിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ശിവസേന എന്നതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. അതേസമയം ശിവസേന രാജ്യസഭയില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തില്ലല്ലോ എന്നതാണ് കോണ്‍ഗ്രസിന്റെ ആശ്വാസം എന്നാണ് പി ചിദംബരത്തിന്റെ പ്രതികരണം.

നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ശിവസേന ആദ്യം പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ബില്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിലേക്ക് നയിക്കും എന്നാണ് ശിവസേന മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്.

congress

എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ എത്തിയപ്പോള്‍ ശിവസേന ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. ലോക്‌സഭയില്‍ ശിവസേനയ്ക്ക് 18 അംഗങ്ങളാണ് ഉളളത്. ശിവസേന ബില്ലിനെ അനുകൂലിച്ചതില്‍ കോണ്‍ഗ്രസിന് ശക്തമായ അതൃപ്തിയുണ്ടായിരുന്നു. പിന്നാലെ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കില്ലെന്ന് ശിവസേന നേതൃത്വം വ്യക്തമാക്കി.

Recommended Video

cmsvideo
Narendra Modi Criticizes Shivsena and Congress | Oneindia Malayalam

ലോക്‌സഭയില്‍ ശിവസേന മുന്നോട്ട് വെച്ച ഭേദഗതികള്‍ വോട്ടിനിട്ട് തളളിയിരുന്നു. രാജ്യസഭയില്‍ ഈ ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് ബില്‍ പാസ്സാക്കാന്‍ സഹകരിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കുകയും ചെയ്തു. രാജ്യസഭയില്‍ ശിവസേനയുടെ മൂന്ന് അംഗങ്ങള്‍ ബില്‍ വോട്ടിനിടുന്നതിന് മുന്‍പ് സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന ശിവസേനയെ അമിത് ഷാ പരിഹസിക്കുകയുണ്ടായി.

English summary
'Happy that the Shiv Sena did not vote in favour of the Bill', Says P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X