യോഗി ആദിത്യനാഥ് കൊള്ളാലോ...!! പറയുന്നത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി
സര്‍ക്കാരിന്റേത് ശരിയായ ചുവട് വയ്പ്പാണെന്ന് പറയാനും കോണ്‍ഗ്രസ് നേതാവ് മടിച്ചില്ല.
ദില്ലി: ഉത്തര്‍ പ്രദേശിലെ കര്‍ഷകരുടെ കടം എഴുതി തള്ളാനുള്ള ബിജെപി മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. സര്‍ക്കാരിന്റേത് ശരിയായ ചുവട് വയ്പ്പാണെന്ന് പറയാനും കോണ്‍ഗ്രസ് നേതാവ് മടിച്ചില്ല.


ബിജെപി സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തതില്‍ സന്തോഷണം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കഷ്ടപ്പെടുന്ന കര്‍ഷകരെ വെച്ച് രാഷ്ട്രീയം കളിയ്ക്കാതെ എല്ലാം സംസ്ഥാനങ്ങള്‍ക്കും ഇത്തരം ആനുകൂല്യം നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
എന്നാല്‍ ഒരു ലക്ഷം രൂപ മാത്രം കടാശ്വാസം നല്‍കി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിയ്ക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. കടം പൂര്‍ണമായി എഴുതി തള്ളുമെന്നാണ് പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പൂര്‍ണമായി കടം എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ശരിയായില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.












Click it and Unblock the Notifications