കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ യൂടേണ്‍ അടിച്ച് ശിവസേന... ബിജെപി വിളിച്ചാല്‍ തിരിച്ചുവരാം, ഫോര്‍മുല മാറില്ല!!

Google Oneindia Malayalam News

മുംബൈ: ശിവസേന മഹാരാഷ്ട്രയില്‍ ബിജെപി പാളയത്തിലേക്ക് മടങ്ങുമെന്ന് സൂചന. കഴിഞ്ഞ ദിവസം റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്തവാലെയുടെ ഇടപെടല്‍ ഫലം കണ്ടിട്ടില്ലെങ്കിലും, ശരത് പവാറിനെ വിശ്വസിച്ച് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഉദ്ധവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ശിവസേന ബിജെപിയുമായി രഹസ്യ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. സഞ്ജയ് റാവത്തിനോട് പ്രസ്താവനകള്‍ മയപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് ശരത് പവാറിന്റെ നിലപാട് മാറ്റത്തില്‍ അമ്പരപ്പിലാണ്. ബിജെപി വമ്പന്‍ ഓഫറുകള്‍ എന്‍സിപിക്ക് മുന്നില്‍ വെച്ചെന്നാണ് സൂചനകള്‍. ശരത് പവാറിന് രാഷ്ട്രപതി പദം നല്‍കുമെന്ന് ഉറപ്പ് കൊടുത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ എന്‍സിപിക്ക് നിര്‍ണായക പദവികളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അമിത് ഷായുമായി ചേരുന്നതിന് പവാറിന് വലിയ താല്‍പര്യമില്ല.

എന്‍ഡിഎയിലേക്ക് തിരിച്ചെത്തുമോ?

എന്‍ഡിഎയിലേക്ക് തിരിച്ചെത്തുമോ?

ബിജെപി വിളിച്ചാല്‍ എന്‍ഡിഎയിലേക്ക് തിരിച്ചുവരുമെന്നാണ് ശിവസേന പറഞ്ഞിരിക്കുന്നത്. പക്ഷേ 50:50 ഫോര്‍മുല അംഗീകരിക്കണമെന്നും അവര്‍ പറയുന്നു. ഇതോടെ രാംദാസ് അത്തവാലെ മുന്നോട്ട് വെച്ച ഫോര്‍മുല അംഗീകരിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. അമിത് ഷായുമായി അത്തവാലെ ഇക്കാര്യം സംസാരിച്ച് അനുനയിപ്പിച്ചാല്‍ ശിവസേന ഇപ്പോഴത്തെ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറും. അതേസമയം ശരത് പവാര്‍ ശിവസേന സഖ്യത്തിന് താല്‍പര്യപ്പെടാതെ ബിജെപിയുമായി ചേരാനാണ് ആഗ്രഹിക്കുന്നത്.

പവാര്‍ പറഞ്ഞത്

പവാര്‍ പറഞ്ഞത്

ശിവസേനയ്ക്ക് അവരുടെ വഴി ഞങ്ങള്‍ ഞങ്ങളുടെ വഴി ഇങ്ങനെയായിരുന്നു പവാറിന്റെ പ്രതികരണം. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ നൂറ് ജന്മം എടുക്കുമെന്നാണ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. പവാറുമായുള്ള ഞങ്ങളുടെ സഖ്യത്തില്‍ ആരും ആശങ്കപ്പെടേണണ്ട കാര്യമില്ല. ഡിസംബര്‍ ആദ്യവാരം തന്നെ ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വരും. സ്ഥിരതയുള്ള സര്‍ക്കാരായിരിക്കും അതെന്നും റാവത്ത് പറഞ്ഞു. അതേസമയം സോണിയയെ കണ്ടെങ്കിലും പവാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കാത്തതാണ് ശിവസേനയെ ചൊടിപ്പിച്ചത്.

170 പേരുടെ പിന്തുണയോ

170 പേരുടെ പിന്തുണയോ

ശിവസേന 170 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും തനിക്ക് അറിയില്ലെന്നാണ് പവാര്‍ പ്രതികരിച്ചത്. 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കാര്യത്തെ കുറിച്ച് എനിക്ക് കേട്ട് കേള്‍വി പോലുമില്ല. അക്കാര്യം പറഞ്ഞവരോട് തന്നെ ചോദിക്കണമെന്നാണ് പവാര്‍ പ്രതികരിച്ചത്. അതേസമയം ഈ പ്രസ്താവന ശിവസേനയെ അമ്പരിപ്പിച്ചിരിക്കുകയാണ്. സഖ്യത്തിന്റെ കാര്യത്തില്‍ പോലും അനുകൂല മറുപടി പവാറില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ശിവസേനയുടെ പരാതി.

വില്ലനോ നായകനോ?

വില്ലനോ നായകനോ?

ശരത് പവാര്‍ കാരണം പെരുവഴിയിലായിരിക്കുകയാണ് ശിവസേന. സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതീക്ഷ നല്‍കുകയും, എന്നാല്‍ പിന്നീട് അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശിവസേനയെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് പവാര്‍. അതുകൊണ്ട് പവാര്‍ നായകനാണോ വില്ലനാണോ എന്ന് അറിയാത്ത അവസ്ഥയിലാണ് ശിവസേന. ബിജെപിയുമായി അണിയറ ചര്‍ച്ചകള്‍ പവാര്‍ സജീവമാക്കിയിട്ടുണ്ട്. നിരവധി കേസുകള്‍ അജിത് പവാറിന് അടക്കം ഉള്ള സാഹചര്യത്തില്‍ ബിജെപി ബാന്ധവം പവാറിന് വലിയ നേട്ടമാണ്. ശിവസേനയ്ക്ക് ഒപ്പം നിന്നാല്‍ രാഷ്ട്രീയ നഷ്ടങ്ങളും പവാറിനുണ്ടാവും.

ആര്‍എസ്എസിന്റെ മുന്നറിയിപ്പ്

ആര്‍എസ്എസിന്റെ മുന്നറിയിപ്പ്

ശിവസേനയ്ക്കും ബിജെപിക്കും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ മുന്നറിയിപ്പും വന്നിരിക്കുകയാണ്. സ്വാര്‍ത്ഥത മോശം കാര്യമാണെന്ന് ഭാഗവത് പറഞ്ഞു. എല്ലാവര്‍ക്കുമറിയാം ഈ തര്‍ക്കം കാരണം രണ്ടുപേര്‍ക്കും നഷ്ടം വരുമെന്ന്. സ്വാര്‍ത്ഥ ഒഴിവാക്കിയാല്‍ മാത്രമേ നഷ്ടം ഇല്ലാതാക്കാനാവൂ. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് സ്വാര്‍ത്ഥത ഒഴിവാക്കുക. രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ചവരെ ഉദാഹരണമായി എടുക്കാമെന്നും ഭാഗവത് പറഞ്ഞു.

 മുഖ്യമന്ത്രി പദത്തിലേക്ക് നാല് പേര്‍... വീണ്ടും ട്വിസ്റ്റ്, അവസാന വട്ട ചര്‍ച്ചയുമായി സോണിയ!! മുഖ്യമന്ത്രി പദത്തിലേക്ക് നാല് പേര്‍... വീണ്ടും ട്വിസ്റ്റ്, അവസാന വട്ട ചര്‍ച്ചയുമായി സോണിയ!!

English summary
happy to revive alliance if bjp offers 50 50 says shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X