• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

6 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ രേഖാ ചിത്രം പുറത്തുവിട്ട് യുപി പൊലീസ്

ദില്ലി: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ എന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേരുടെ രേഖാ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസ് പുറത്തു വിട്ടു. സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. വ്യാഴാഴ്ച വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ ഒരാള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. മാതാപിതാക്കളും നാട്ടുകാരും സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തിരച്ചിലല്‍ രാവിലെ രക്തത്തിൽ കുതിർന്ന് അബോധാവസ്ഥയിൽ ഗ്രാമത്തിൽ നിന്ന് വളരെ അകലെയുള്ള കുറ്റിക്കാട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. പെൺകുട്ടിയെ മീററ്റിലെ ആശുപത്രിയിലേക്കു മാറ്റി, ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നിലവില്‍ പ്രശ്നങ്ങളില്ലെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

cmsvideo
  Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

  ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിനാല്‍ അഞ്ച് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് സൂപ്രണ്ട് അറിയിക്കുന്നത്. സമീപ ഗ്രാമങ്ങളിലും അതിർത്തികളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ ബൈക്കില്‍ കയറ്റുന്നത് കണ്ട രണ്ട് സ്ത്രീകളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രങ്ങല്‍ തയ്യാറാക്കിയതെന്ന് ഹാപൂര്‍ ഗർമുഖക്തേശ്വറിലെ സർക്കിൾ ഓഫീസർ (സിഒ) പവൻ കുമാറിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  ജലനിരപ്പ് 982 ല്‍ എത്തിയിട്ടും ഡാം ഷട്ടര്‍ അടച്ചില്ല; അപ്പര്‍ക്രസ്റ്റ് ലെവല്‍ വരെ താഴ്ത്തും: കളക്ടര്‍

  സംഭവത്തിന് നാലോ അഞ്ചോ മണിക്കൂർ കഴിഞ്ഞാണ് തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് പോലീസിനെ അറിയിച്ചതെന്നും പവൻ കുമാര്‍ പറഞ്ഞു. ഇതിനോടകം തന്നെ പ്രതിരക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ അവസ്ഥ മോശമായതിനാൽ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും അറിയിച്ചിട്ടുണ്ട്.

  'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം

  വിമാനത്തിലെ അപകടകരമായ ഈ പ്രവണത കൂടുതലും കാണുന്നത് മലയാളികളില്‍; ജീവന് പോലും ഭീഷണി: വൈറല്‍ കുറിപ്പ്

  കരിപ്പൂർ വിമാനാപകടത്തിന്റെ പ്രധാനകാരണം കണ്ടെത്തി സന്തോഷ് പണ്ഡിറ്റ്! ഡിജിസിഎയും എഎഐയും അല്ല...പിന്നെ?

  English summary
  hapur rape case: police Intensify probe with 3 Sketches of Accused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X